Advertisment

‌‌വൈദ്യുതി തൂണിന് മുകളില്‍ക്കയറി കാപ്പാ കേസ് പ്രതി ആത്മഹത്യാ ഭീഷണി മുഴക്കി: സ്ഥലത്തെത്തിയ പൊലീസ് സംഘത്തിന് നേരെ പ്രതിയുടെ അമ്മ കല്ലെറിഞ്ഞു : പ്രതി ട്രാന്‍സ്ഫോമര്‍ തല്ലിത്തകര്‍ത്തു: ആലപ്പുഴയിൽ അമ്മയ്ക്കും മകനുമെതിരെ കേസ്

New Update

ആലപ്പുഴ: വൈദ്യുതി തൂണിന് മുകളില്‍ക്കയറി കാപ്പാ കേസ് പ്രതി ആത്മഹത്യാ ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘത്തിന് നേരെ കല്ലേറ്. ചേര്‍ത്തല മുട്ടത്തിപ്പറമ്പിന് സമീപം ഭജനമഠം കണ്ടെയ്ന്‍മെന്റ് പ്രദേശത്ത് ‌ഇന്നലെ വൈകീട്ടാണ് സംഭവം.

Advertisment

publive-image

ഭജനമഠം ജം​ഗ്‌ഷനു സമീപം താമസിക്കുന്ന സുധാകരനാണ് പൊലീസിന് നേര്‍ക്ക് കല്ലെറിഞ്ഞത്. സമീപത്തെ വീട്ടില്‍ പണിയെടുത്തതിന്റെ കൂലി നല്‍കിയില്ലെന്ന് ആരോപിച്ചാണ് ഇയാള്‍ വൈദ്യുത തൂണിന്റെ മുകളില്‍ കയറിയത്. പിന്നീട് താഴെയിറങ്ങിയ പ്രതി ട്രാന്‍സ്ഫോമര്‍ തല്ലിത്തകര്‍ത്തു.

പൊലീസും അഗ്നിരക്ഷാ സേനയും വൈദ്യുതി ബോര്‍ഡ് ജീവനക്കാരും സ്ഥലത്തെത്തി താഴെയിറക്കിയപ്പോള്‍ സുധാകരനും വീട്ടുകാരും നാട്ടുകാരെ അസഭ്യം പറഞ്ഞു. ഇതിനിടെ നാട്ടുകാര്‍ക്കു നേരെ തിരിഞ്ഞ സുധാകരന്റെ അമ്മ ജയശ്രീയെയും മകളെയും ശാന്തരാക്കാന്‍ ശ്രമിച്ചപ്പോള്‍ പൊലീസിനു നേരെ ഇവര്‍ കല്ലെറിയുകയായിരുന്നെന്ന് മാരാരിക്കുളം സിഐ എസ് രാജേഷ് പറഞ്ഞു.

കല്ലേറില്‍ മണ്ണഞ്ചേരി എസ്‌ഐ ഡി ജയകുമാറിന് പരുക്കേറ്റു. തുടര്‍ന്നു ജയശ്രീയെ അറസ്റ്റ് ചെയ്തു. ജയശ്രീയെയും കൊണ്ട് പൊലീസ് പോയ ശേഷമായിരുന്നു സുധാകരന്‍ ട്രാ‍ന്‍സ്ഫോമര്‍ അടിച്ചു തകര്‍ത്തത്. പൊലീസിനെ ആക്രമിച്ചതിന് സുധാകരനെതിരെ കേസെടുത്തിട്ടുണ്ട്.

വൈദ്യുതി ബോര്‍ഡിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊതു മുതല്‍ നശിപ്പിച്ചതിനു കൂടി കേസെടുക്കുമെന്ന് സിഐ പറഞ്ഞു. അതേസമയം പൊലീസ് അസഭ്യം പറഞ്ഞെന്ന് ആരോപിച്ച്‌ ജയശ്രീയുടെ മകള്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്.

Advertisment