Advertisment

ആലപ്പുഴ ജില്ലയിൽ ഇന്ന് ആറു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു: രണ്ടു പേർ വിദേശ രാജ്യങ്ങളിൽ നിന്നും നാലു പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവർ

New Update

Advertisment

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ഇന്ന് ആറു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടു പേർ വിദേശ രാജ്യങ്ങളിൽ നിന്നും നാലു പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.

publive-image

മാലദ്വീപിൽ നിന്നും കപ്പൽ മാർഗം മെയ് 17 - ന് കൊച്ചിയിലെത്തിയ യുവാവ്, മെയ് 29 - ന് അബുദാബിയിൽ നിന്നും തിരുവനന്തപുരത്തെത്തിയ അമ്പത്തിരണ്ടുകാരൻ എന്നിവരാണ് വിദേശത്തു നിന്ന് വന്ന കോവി ഡ് ബാധിച്ചവർ. ഇരുവരും ചെങ്ങന്നൂർ താലൂക്ക് സ്വദേശികളാണ്. മാലദ്വീപിൽ നിന്നെത്തിയ യുവാവ് ചേർത്തല കോവിഡ്കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. അബുദാബിയിൽ നിന്നെത്തിയ വ്യക്തിക്ക് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് വിമാനത്താവളത്തിൽ നിന്ന് നേരെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

മൈസൂരിൽ നിന്ന് 29 - ന് സ്വകാര്യ വാഹനത്തിലെത്തിയ ചേർത്തല സ്വദേശിയായ യുവാവിനും കോവി ഡ് സ്ഥിരീകരിച്ചു. ഹോം ക്വാറന്റീനിലായിരുന്നു.

രാജസ്ഥാനിൽ നിന്ന് മെയ് 28 - ന് ട്രെയിനിൽ കൊച്ചിയിലെത്തിയ അറുപതുകാരനും കോവി ഡ് സ്ഥിരീകരിച്ചു. ചേർത്തല സ്വദേശിയായ ഇദ്ദേഹം ജില്ലയിലെത്തിയ ശേഷം ഹോം ക്വാറന്റീനിലായിരുന്നു. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇന്നലെ (മെയ് 30) മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു.

പൂനെയിൽ നിന്ന് സ്വകാര്യ വാഹനത്തിൽ മെയ് 26 - ന് എത്തിയ യുവാവ്, ഡെൽഹിയിൽ നിന്ന് മെയ് 25 - ന് സ്വകാര്യ വാഹനത്തിൽ എത്തിയ യുവാവ് എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചു. ചെങ്ങന്നൂർ താലൂക്ക് സ്വദേശികളായ ഇരുവരും ഹോം ക്വാറന്റീനിലായിരുന്നു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ തിരുവനന്തപുരം ജനറൽ ആശുപതിയിലും രണ്ടു പേർ ഹരിപ്പാട് താലുക്ക് ആശുപതിയിലും മൂന്നുപേർ വണ്ടാനം മെഡിക്കൽ കോളേജിലുമാണ് പ്രവേശിപ്പിക്കപ്പെട്ടത്.

ഇതോടെ നിലവിൽ കോവിഡ - ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 39 ആയി. ഏഴുപേർ ജില്ലയിൽ രോഗ വിമുക്തരായിരുന്നു. ഫെബ്രുവരി 2 മുതൽ ജില്ലയിൽ ആകെ രോഗബാധിതരുടെ എണ്ണം 47 ആണ്. കോവിഡ് ബാധിതനായ ഒരാൾ ജില്ലയിൽ മരണപ്പെട്ടിരുന്നു.

Advertisment