Advertisment

കൊവിഡ് ബാധിച്ച്‌ ആലപ്പുഴയില്‍ ഇന്നലെ മരിച്ച ജോസ് ജോയിയുടെ സംസ്കാരം നടത്തി

New Update

ആലപ്പുഴ: കൊവിഡ് ബാധിച്ച്‌ ആലപ്പുഴയില്‍ ഇന്നലെ മരിച്ച ജോസ് ജോയിയുടെ സംസ്കാരം നടത്തി. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ വൈകിയതിനെത്തുടര്‍ന്ന് സംസ്കാരം വൈകുന്നത് ചര്‍ച്ചയായിരുന്നു.

Advertisment

publive-image

പ്രോട്ടോക്കോള്‍ അനുസരിച്ച്‌ 12 അടി താഴ്ചയിലാണ് കൊവിഡ് ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കേണ്ടത്. പുത്തന്‍ തെരുവ് സെന്റ് ഇഗ്നേഷ്യസ് പള്ളി സെമിത്തേരിയില്‍ സംസ്കാരം നടത്താനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ ഇവിടെ അഞ്ചടിയില്‍ കൂടുതല്‍ കുഴിക്കാനാവാത്ത അവസ്ഥയായിരുന്നു. വെള്ളക്കെട്ടും മറ്റു പ്രശ്നങ്ങളും ഉണ്ടാകുമെന്നതും പ്രതിസന്ധിയായി. തുടര്‍ന്ന്, സംസ്‌കാരം നടത്താന്‍ ഉചിതമായ സ്ഥലം പഞ്ചായത്ത് പരിധിയില്‍ ഇല്ലെന്ന് പാണ്ടനാട് പഞ്ചായത്ത് സെക്രട്ടറി ചെങ്ങന്നൂര്‍ ആര്‍ഡിഒയ്ക്ക്‌ റിപ്പോര്‍ട്ട് നല്‍കി.

സംസ്കാരം സംബന്ധിച്ച അന്തിമ തീരുമാനം ജില്ലാ ഭരണകൂടം എടുക്കണമെന്ന് ചെങ്ങന്നൂര്‍ ആര്‍ഡിഒ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് ആലപ്പുഴ നഗരസഭയ്ക്ക് കീഴിലെ പൊതുശ്മശാനത്തില്‍ സംസ്കാരം നടത്താന്‍ ധാരണയായത്. മെയ് 29ന് അബുദാബിയില്‍ നിന്നെത്തി ആലപ്പുഴ ജില്ലയില്‍ കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു പാണ്ടനാട് തെക്കേപ്ലാശ്ശേരില്‍ ജോസ് ജോയ്. ഇന്നലെ ഉച്ച തിരിഞ്ഞ് രണ്ടര മണിയോടെ ആലപ്പുഴ മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. ഇയാള്‍ക്ക് കരള്‍ രോഗം ഗുരുതരമായിരുന്നു.

സംസ്ഥാനത്തെ ഒമ്ബതാമത്തെ കൊവിഡ് മരണമാണ് ഇത്. മരിച്ച ശേഷം നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

ആറ് മാസം മുമ്ബാണ് ജോസ് ജോയ് ഗള്‍ഫിലേക്ക് തിരികെ പോയത്.

Advertisment