Advertisment

അന്യായമായി അമിത വൈദ്യുതി ചാർജ് ഈടാക്കുന്നു: പ്രതിഷേധം രേഖപ്പെടുത്തി ആലപ്പുഴ പി സി എഫ്

New Update

publive-image

ആലപ്പുഴ: അന്യായമായി അമിത വൈദ്യുതി ചാർജ് ഈടാക്കുന്നതിൽ പ്രതിഷേധം രേഖപ്പെടുത്തി പി സി എഫ്. ജോലി നഷ്ടപ്പെട്ടും, അസുഖം ബാധിച്ചും മറ്റും വളരെയധികം കഷ്ടപ്പാടിൽ കഴിയുന്ന പ്രവാസിക്ക് ഇരുട്ടടിയാണ് ഇലക്ട്രിസിറ്റി ബോർഡിന്റെ ഈ നടപടി.

പട്ടിണിയിലായ പ്രവാസികളുടെ കുടുംബങ്ങൾക്ക് ഇരട്ടിയും മുന്നുരട്ടിയും വൈദ്യുതി ചാർജ് ഈടാക്കി കൊണ്ട് ജീവിതം ദുരിതപൂർണ്ണം ആക്കിയിരിക്കുകയാണ് വൈദ്യുതി ബോർഡ്. വരുമാനം ഇല്ലാതിരിക്കുന്ന ജനങ്ങളുടെ ജീവിതം ദുരിതപൂർണ്ണം ആക്കുന്ന ഇത്തരം നടപടികളിൽ നിന്ന് ബോർഡ് പിന്തിരിയണമെന്നും കഴിഞ്ഞ രണ്ടു മാസങ്ങളിലെ വൈദ്യുതിബിൽ സർക്കാർ അടയ്ക്കണമെന്നും പി സി എഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഓൺലൈൻ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. പ്രസിഡന്റ് ഗഫൂർ കോയമോൻ, സെക്രട്ടറി ബദറുദ്ദീൻ ആദിക്കാട്ടുകുളങ്ങര, ട്രഷറർ റഫീക്ക് പാനൂർ, നേതാക്കളായ എ എം മെഹബൂബ്, സിപി സലീം, ഷെഫീക്ക് വള്ളികുന്നം, നവാസ് ഇഎംഎസ് ,ഷിബു ചുങ്കം തുടങ്ങിയവർ പങ്കെടുത്തു.

Advertisment