Advertisment

അലര്‍ട്ട് കൊടുങ്ങല്ലൂര്‍ തുണിസഞ്ചി വിതരണം ചെയ്തു..

author-image
admin
New Update

കൊടുങ്ങല്ലൂര്‍ : ഹരിത കേരളം പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ നിർമാർജ്ജന ബോധവത്ക്ക രണ യജ്ഞത്തി ന്റെ ഭാഗമായി സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ സംഘടനയായ അലർട്ട്  കൊടുങ്ങല്ലൂരിന്റെ ആഭിമുഖ്യത്തിൽ സൗജന്യ തുണി സഞ്ചി വിതരണം കോത പറമ്പ് സെൻററിൽ വെച്ച് നടന്നു.

Advertisment

publive-image

അലര്‍ട്ട് കൊടുങ്ങല്ലൂര്‍  സൗജന്യ തുണി സഞ്ചി വിതരണം കൊടുങ്ങല്ലൂർ മുൻസിപ്പൽ ചെയർമാൻ കെ.ആർ. ജൈത്രൻ ഉത്ഘാടനം ചെയ്യുന്നു

ചടങ്ങ്  കൊടുങ്ങല്ലൂർ മുൻസിപ്പൽ ചെയർമാൻ കെ.ആർ. ജൈത്രൻ ഉത്ഘാടനം ചെയതു അലർട്ട് പ്രസിഡണ്ട് അബ്ദുറഹ്മാൻ കുട്ടിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അലർട്ട് ഉപദേശക സമിതി ചെയർമാൻ അഡ്വ.അബ്ദുൽ കാദർ കണ്ണേഴത്ത്, മുഖ്യപ്രഭാഷണം നടത്തി.പി.വി.അഹമ്മത് കുട്ടി.ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് പി.എ.സീതി മാസ്റ്റർ, സലാഹുദ്ദീൻ തേപറമ്പിൽ, സഫറലി കോതപറമ്പ്, അലർട്ട് കൊടുങ്ങല്ലൂർ ജനറൽ സെക്രട്ടറി ബഷീർകൊല്ലത്തു വീട്ടിൽ, ജമാൽ തുടുപുള്ളി, വി.എസ് ഇബ്രാഹിം ,എം.എസ്. ഗോപി , അബ്ദുൽ കാദർ ഒറ്റത്തൈക്കൽ, ഷമീർ പണിക്കശ്ശേരി, പ്രസാദ് എടവിലങ്ങ് , ശംസുദ്ധീൻ എടവിലങ്ങ് , ഷിഹാബ് ,രമണൻ, നഫീജ് തുടങ്ങിയവർ സംസാരിച്ചു.

 

Advertisment