Advertisment

‘എ.കെ.ജി സെന്ററിനകത്ത് വാരിയന്‍കുന്നന്‍ സിനിമയുടെ ഒരു സീന്‍ എടുത്തോട്ടെ പു.ക.സ സഖാവെ’; പരിഹാസവുമായി അലി അക്ബര്‍

author-image
ഫിലിം ഡസ്ക്
New Update

വായില്യാംകുന്ന് ക്ഷേത്രഭൂമിയില്‍ നടത്തിയ സിനിമാ ഷൂട്ടിംഗ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തടയുകയും അക്രമം നടത്തുകയും ചെയ്ത സംഭവത്തില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് പിന്തുണ അറിയിച്ച പുരോഗമന കലാസാഹിത്യ സംഘത്തെ പരിഹസിച്ച് സംവിധായകന്‍ അലി അക്ബര്‍. ഫേസ്ബുക്കിലൂടെയായിരുന്നു പരിഹാസം.

Advertisment

publive-image

‘എ കെ ജി സെന്ററിനകത്ത് എന്റെ വാരിയന്‍ കുന്നന്‍ സിനിമയുടെ ഒരു സീന്‍ എടുത്തോട്ടെ പു. കാ. സാ…. സഖാവെ..’ എന്ന് ചോദിക്കുകയാണ് അലി അക്ബര്‍. നേരത്തേ ക്ഷേത്രഭൂമിയിലെ ചിത്രീകരണത്തിനെതിരെയും അലി അക്ബര്‍ രംഗത്തെത്തിയിരുന്നു.

”അലി അക്ബര്‍ വാരിയന്‍കുന്നന്‍ എടുക്കുമ്പോള്‍ സുടൂസിന് ചൊറിച്ചില്‍, അമ്പലത്തില്‍ ജിഹാദ് എടുത്താല്‍, ഒരു തടവല്‍ സുഖം.ഹാഹഹ”, ”അമ്പലത്തില്‍ പച്ചചെങ്കൊടി, തലേല്‍ കെട്ട്. ന്താല്ലേ. രണ്ട് നിസ്‌ക്കാരപ്പായകൂടി ആവാമായിരുന്നു. ‘അല്‍ അമ്പലം’ എന്നെന്നാവുമോ” എന്നാണ് അലി അക്ബര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ഹിന്ദു-മുസ്ലീം പ്രണയം പ്രമേയമാകുന്ന ‘നീയാം നദി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആണ് കഴിഞ്ഞ ശനിയാഴ്ച ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടഞ്ഞത്. സംഭവത്തില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി ഡി വൈ എഫ് ഐ രംഗത്തെത്തിയിരുന്നു.

FB post ali akbar fb post ali akbar
Advertisment