Advertisment

അലി ബാഫഖി തങ്ങളെ മർകസ് മക്ക കമ്മിറ്റി ആദരിച്ചു

New Update

മക്ക: സമസ്ത മുശാവറ അംഗവും കോഴിക്കോട് കാരന്തൂർ മർക്കസ് പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങളെ മർകസ് മക്ക കമ്മിറ്റി ആദരിച്ചു .വിശുദ്ധ ഹജ്ജ് കർമം നിർവഹിക്കാൻ മകനോടപ്പം സ്വകാര്യ ഹജ്ജ് ഗ്രൂപ്പിൽ മക്കയിലെത്തിയതായിരുന്നു ബാഫഖി തങ്ങൾ .

Advertisment

publive-image

മക്ക അജ്‌യാദ് ശരായ ഹോട്ടലിൽ നടന്ന സംഗമത്തിൽ ഐ സി എഫ് ,ആർ എസ് സി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു .സംഗമത്തിൽ മക്ക കമ്മിറ്റിയുടെ ഉപഹാരം നേതാക്കൾ തങ്ങൾക്ക് നൽകി .

ആദരവ് സംഗമത്തിന് മർകസ് മക്ക കമ്മിറ്റി ഭാരവാഹികളായ ഉസ്മാൻ കുറുകത്താണി ,മുഹമ്മദ്‌ മുസ്‌ലിയാർ ,ശിഹാബ് കുറുകത്താണി ,ഷാഫി ബാഖവി ,യാസിർ സഖാഫി ,സഈദ് സഖാഫി അവേലം എന്നിവർ നേത്രത്വം നൽകി.

Advertisment