Advertisment

ആലിയ ഭട്ടിന്‍റെ ബാഗിന്‍റെ വില 1,61,480 രൂപ

author-image
ഫിലിം ഡസ്ക്
Updated On
New Update

ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ പിടിച്ചുപറ്റുന്നതില്‍ മിടുക്കിയാണ് ആലിയ ഭട്ട്. ആലിയ ഭട്ടിന്‍റെ ബാഗാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. ആലിയ ഭട്ടിന്‍റെ ബാഗിന്‍റെ വില കേട്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍.

Advertisment

publive-image

അമ്മയ്ക്കൊപ്പം വിമാനത്താവളത്തില്‍ എത്തിയ ആലിയ സ്പോർടസ് ലുക്കിലായിരുന്നു. പർപ്പിൾ നിറത്തിലുള്ള ട്രാക്സ്യൂട്ടും വെള്ള സ്നീക്കേഴ്സും ആയിരുന്നു ആലിയയുടെ വേഷം. എന്നാൽ എല്ലാവരുടെയും ശ്രദ്ധ പതിഞ്ഞത് ആലിയയുടെ മഞ്ഞ ഹാന്‍റ് ബാഗിലായിരുന്നു.

ഇംഗ്ലിഷ് ഫാഷൻ ഡിസൈനർ എന്യ ഹിൻഡ്മാർക്കിന്‍റെ കലക്‌ഷനില്‍ നിന്നുള്ളതാണ് ഈ ബാഗ്. ലെതർ കൊണ്ട് നിർമ്മിച്ച ബാഗിൽ  ഒരു ചിത്രവും പ്രിന്‍റ് ചെയ്തിട്ടുണ്ട്. കറുപ്പും വെള്ളയും  ചേര്‍ന്നതാണ് ബാഗിന്‍റെ പിടി.

ഇനാമൽ ആവരണമുള്ള ലോക്ക് ആണ് ബാഗിന്‍റെ മറ്റൊരു പ്രത്യേകത. ഈ മോഡലിലുള്ള ബാഗുകള്‍ വളരെ കുറച്ച് മാത്രമാണ് വിൽപനയ്ക്ക് എത്തിയത്. അന്ന് വില 2,350 അമേരിക്കൻ ഡോളറായിരുന്നു. അതായത് ഏകദേശം 1,61,480 ഇന്ത്യൻ രൂപ.

ഈ ബാഗുകൾ പിന്നെ പുറത്തിറക്കാത്തത് വില പിന്നെയും കൂടാന്‍ കാരണമായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഈ ബാഗിന് ഇത്രയും വില തോന്നില്ലെന്നാണ് ഒരു വിഭാഗം പറയുന്നത്. ഇത് ആലിയയെ സംബന്ധച്ചിടത്തോളം വലിയ വില അല്ലെന്നും പറയുന്നവര്‍ ഉണ്ട്.

Advertisment