Advertisment

‘വാനിറ്റി വാന്‍’; മൂവിങ് ഹോമുമായി ആലിയ

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

മുംബൈ: ബോളിവുഡ് യുവനടി ആലിയ ഭട്ടിന്റെ ‘വാനിറ്റി വാന്‍’ ആണ് ഇപ്പോള്‍ ഏറ്റവും പുതിയ ചര്‍ച്ചാവിഷയം ആയിരിക്കുകയാണ്. കണ്ണാടിക്ക് സമാനമായ ചുവരുകളും, അതില്‍ പെയിന്റിംഗുകളും, വുഡന്‍ ഫ്‌ളോറും, കിടിലന്‍ ലൈറ്റിംഗും പുതിയ മോഡല്‍ ലാമ്പുകളുമൊക്കെയായി ശരിക്കും മോടിയിലാണ് ആലിയയുടെ ‘വാനിറ്റി വാന്‍’. ‘മൂവിംഗ് ഹോം’ എന്നാണ് ആലിയ ഇതിനെ വിശേഷിപ്പിക്കുന്നത് തന്നെ. ഇതിന് എന്ത് ചിലവ് വന്നെന്ന് മാത്രം പുറത്തറിഞ്ഞിട്ടില്ല. ഈ വാനിറ്റി വാനിന്റെ പ്രധാന ആകര്‍ഷണം ഇതിന്റെ ഡിസൈനർ ആണ്. ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാനാണ് ഈ മൂവിങ് ഹോമിന്റെ പിന്നിലെ ഡിസൈനര്‍.

Advertisment