Advertisment

അലിഫ് ഗ്ലോബല്‍ സ്കൂള്‍ ലോഗോ പ്രകാശനം ചെയ്തു.

New Update

കോഴിക്കോട്: മർകസ് നോളെജ് സിറ്റിയിൽ ആരംഭിക്കുന്ന അലിഫ് ഗ്ലോബല്‍ സ്കൂളിന്റെ ലോഗോ പ്രകാശനം മര്‍കസ് യുനൈറ്റഡ് യൂത്ത് സമ്മിറ്റില്‍ നടന്ന പ്രത്യേക ചടങ്ങില്‍ വെച്ച് മുന്‍ കേന്ദ്രമന്ത്രി മണിശങ്കര്‍ അയ്യര്‍, പഞ്ചാബ് തദ്ദേശസ്വയം ഭരണവകുപ്പ് മന്ത്രി നവജ്യോത് സി०ഗ് സിദ്ധു എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു.

Advertisment

publive-image

ചടങ്ങില്‍ മര്‍കസ് നോളെജ് സിറ്റി മാനേജിംഗ് ഡയരക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, സിഇഒ ഡോ.അബ്ദുല്‍സലാം, എക്സിക്യൂട്ടീവ് ഡയറക്ടർ അമീർ ഹസൻ ഓസ്‌ട്രേലിയ, കൃഷ്ണ അലവുരു, അലിഫ് എജ്യുകെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ടിപി അലിക്കുഞ്ഞി മൗലവി, ഡയറക്ടര്‍മാരായ സയ്യിദ് ഫസല്‍, ലുഖ്മാന്‍ പാഴൂര്‍ എന്നിവര്‍ സംബന്ധിച്ചു.

സഊദി അറേബ്യ ആസ്ഥാനമായി വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന അലിഫ് എജ്യുകെയര്‍ ഗ്രൂപ്പും ജാമിഅഃ മര്‍കസും സംയുക്തമായി ആരംഭിക്കുന്ന സ്കൂളില്‍ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സൗകര്യങ്ങളാണ് ഒരുക്കുന്നത്.  മൈസൂർ ആസ്ഥാനമായ, ദക്ഷിണേന്ത്യയിലെ പ്രമുഖ വിദ്യാഭ്യസ ഗ്രൂപ്പായ എക്സൽ സോഫ്റ്റ് ആണ് അലിഫ് ഗ്ലോബൽ സ്‌കൂളിന്റെ അക്കാദമിക് പങ്കാളിത്വം വഹിക്കുന്നത്.  സി ബി എസ് ഇ, ഐ ജി സി എസ് ഇ സിലബസുകളിൽ പഠനം സാധ്യമാകുന്ന  സ്‌കൂൾ ആധുനിക സൗകര്യങ്ങളോട് കൂടി 2019 ജൂണ്‍ മാസം സ്കൂള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും നിർമാണ പ്രവർത്തികൾ അന്തിമഘട്ടത്തിൽ എത്തിയതായും മാനേജ്‌മെന്റ് അറിയിച്ചു.

 

Advertisment