Advertisment

അലിഫ് സ്കൂള്‍ വിധ്യാര്തികള്‍ ജെ ആന്‍ഡ്‌ പി ക്യാമ്പ് സന്ദര്‍ശിച്ചു.

author-image
admin
New Update

റിയാദ്: അലിഫ് ഇന്റര്‍നാഷണല്‍ സ്കൂള്‍ വിധ്യാര്തികളും അധ്യാപകരും ജെ ആന്‍ഡ്‌ പി ലേബര്‍ ക്യാമ്പ് സന്ദര്‍ശിച്ചു.വിധ്യാര്തികളിലെ സാമൂഹിക പ്രതിബദ്ധത വളര്‍ത്തു ന്നതിന്റെ ഭാഗമായി നടത്തപ്പെട്ട ക്യാമ്പ് സന്ദര്‍ശനത്തോടനുബന്ധിച്ച് , ക്യാമ്പന്ഗങ്ങള്‍ക്ക് സ്നേഹോപഹാരങ്ങള്‍ നല്‍കി.

Advertisment

publive-image

റിയാദ് അലിഫ് സ്കൂള്‍ വിധ്യാര്തികള്‍ ജെ ആന്‍ഡ്‌ പി ക്യാമ്പ് സന്ദര്‍ശിച്ചപ്പോള്‍

നാലു ചുമരുകള്‍ക്കപ്പുറത്തേക്ക് കുട്ടികളുടെ കണ്ണ്‍ തുറക്കാനും സമൂഹത്തിന്റെ പരു ക്കന്‍  തലങ്ങള്‍ അടുത്തറിയാനും ഉപകരിക്കുന്ന ഇത്തരം പഠനയാത്രകള്‍ സ്കൂളിന്റെ പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്.ക്യാമ്പ് നിയന്ത്രിക്കുന്ന തൊഴില്‍ മന്ത്രാലയത്തിലെ പ്രാതിനിധികള്‍ അലിഫ് വിധ്യാര്തികളെ അഭിനന്ദിച്ചു. ഇബ്രാഹീം അല്‍ ഉനൈസി (തൊഴില്‍ മന്ത്രാലയം പ്രതിനിധി) ഉദ്ഘാടനം ചെയ്തു.

publive-image

കുഞ്ഞു മനസ്സുകളില്‍ സ്നേഹകാരുന്ന്യങ്ങളുടെ ഉറവ തെളിയാന്‍ ഇത്തരം പരിപാടികള്‍ ഉപകരിക്കുമെന്ന്‍ സ്കൂള്‍ ഡയരക്ടര്‍ ലുഖ്‌മാന്‍ പാഴൂര്‍ പറഞ്ഞു.പ്രിന്‍സിപ്പല്‍ മുഹമ്മദ്‌ മുസ്തഫ ,പ്രമുഖ കാരുന്ന്യ പ്രവര്‍ത്തകരായ ശിഹാബ് കൊട്ടുകാട്,ഇബ്രാഹീം കരീം, വിദ്ധ്യാര്‍ഥി പ്രതിനിധികളായി അഹ്മദ് അബ്ദുല്ല,സജാവല്‍ അലി തുടങ്ങിയവര്‍ ആശംസ കള്‍ നേര്‍ന്നു.ഹെഡ് മാസ്റ്റര്‍ നൗഷാദ് മാസ്റ്റര്‍,എഓ അലി ബുഖാരി നേതൃത്വം നല്‍കി.

 

Advertisment