Advertisment

റിയാദ് അലിഫ് സ്കൂള്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി.

author-image
admin
New Update

റിയാദ്: അലിഫ് ഇന്റര്‍നാഷണല്‍ സ്കൂള്‍ റിയാദ്, ശുമേസി അബീര്‍ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് മുഴുവന്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ജീവനക്കാര്‍ക്കും വേണ്ടി മെഡിക്കല്‍ സ്ക്രീനിംഗ് നടത്തി.അബീര്‍ റീജ്യനല്‍ ഹെഡ്, ഡോക്ടര്‍ ഷിനൂപ് രാജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ക്യാംപിനോടനുബന്ധിച് അബീര്‍ ഹോസ്പിറ്റലില്‍ നടത്തിയ പ്രത്യേക പരിപാടിയില്‍ ശിശുരോഗ വിദഗ്ധന്‍ ഡോക്ടര്‍ അബ്ദുസ്സമദ്, ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ ഹിന എന്നിവര്‍ ആരോഗ്യക്ലാസുകള്‍ നടത്തി.

Advertisment

publive-image

ഡോക്ടര്‍ അബ്ദുസ്സമദ്, അലിഫ് സ്കൂള്‍ ഡയറക്ടര്‍ ലുഖ്‌മാന്‍ പഴൂരിന് കുട്ടികളുടെ ഹെല്‍ത്ത് കാര്‍ഡ് കൈമാറുന്നു

ഡോക്ടര്‍ അബ്ദുസ്സമദ്,സ്കൂള്‍ ഡയറക്ടര്‍ ലുഖ്‌മാന്‍ പഴൂരിന് കുട്ടികളുടെ ഹെല്‍ത്ത് കാര്‍ഡ് കൈമാറി.പ്രിന്‍സിപല്‍ മുഹമ്മദ്‌ മുസ്തഫ,ഹെഡ് മാസ്റ്റര്‍ നൌഷാദ് എന്നിവര്‍ സംസാരിച്ചു.അബീര്‍ ശുമേസി ഓപ്പറേഷണല്‍ മാനേജര്‍ അബ്ദുല്‍ കലീം സ്വാഗതവും മാജിദ് നന്ദിയും പറഞ്ഞു.

 

 

Advertisment