Advertisment

പ്രളയ ദുരിതാശ്വാസം: അലിഫ് സ്കൂള്‍ ഫണ്ട് കൈമാറി

author-image
admin
New Update

റിയാദ്: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരള ജനതക്ക് റിയാദ് അലിഫ് ഇന്റര്‍നാഷണല്‍ സ്കൂളിന്റെ കൈതാങ്ങ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ തുക കൈമാറിയത്. വിദ്ധ്യാര്‍ത്തികള്‍ സ്വരൂപിച്ച ഫണ്ട് അലിഫ് സ്കൂളില്‍ നടന്ന പരിപാടിയില്‍ എന്‍ ആര്‍ കെ വെല്‍ഫെയര്‍ ഫോറം വൈസ് ചെയര്‍മാന്‍ ഇസ്മയീല്‍ എരുമേലിക്ക് വിദ്യാര്‍ഥികള്‍  കൈമാറി.

Advertisment

publive-imagepublive-imagepublive-image

വിവിധ രാജ്യക്കാരായ രക്ഷിതാക്കളുടെയും കുട്ടികളുടെയും ഭാഗത്ത് നിന്ന്‍ നിസ്സീമമായ പിന്തുണയാണ് പദ്ധതിക്ക് ലഭിച്ചത്. നേരത്തെ രോഹിന്ഗ്യന്‍ അഭയാര്‍ത്തികളോട് ഐക്യദാര്‍ഡ്യമായി അവരെ സഹായിച്ച് അലിഫ് സ്കൂള്‍ വിദ്യാര്‍ഥികള്‍ ശ്രദ്ധ നേടിയിരുന്നു.

ദുരിതക്കയത്തിലായ കേരള സമൂഹതോടൊപ്പം നില്‍ക്കാനായതില്‍ നിറഞ്ഞ ചാരിതാര്‍ത്ഥ്യം ഉണ്ടെന്ന്‍ സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ലുഖ്മാന്‍ പാഴൂര്‍ പറഞ്ഞു. അലിഫ് സ്കൂള്‍ വിദ്ധ്യാര്‍ത്തികള്‍ കാണിച്ച ഈ സാമൂഹിക പ്രതിബദ്ധത മാതൃകാപരമായ പ്രവര്‍ത്തനമാണെന്ന്‍ എന്‍ ആര്‍ കെ വെല്‍ഫെയര്‍ ഫോറം റിലീഫ് കമ്മിറ്റി രക്ഷാധികാരി ശിഹാബ് കൊട്ടുകാട് അഭിപ്രായപെട്ടു. ചടങ്ങില്‍ വൈസ് പ്രിന്‍സിപ്പള്‍ ഡോ. ദൈസ‍മ്മ ജേക്കബ്, സലിം കളക്കര, ഉബൈദ് എടവണ്ണ പങ്കെടുത്തു. ഹെഡ് ഗേള്‍ ഈത അഹമ്മദ് സ്വാഗതം പറഞ്ഞു.

Advertisment