Advertisment

ആലികുട്ടി സാഹിബിന്റെ വിയോഗം സമൂഹത്തിന് നഷ്ടമായത് അതുല്യവ്യക്തിത്വം : റഹ്‌മ വടക്കേക്കാട്

New Update

publive-image

Advertisment

വടക്കേക്കാട്: വടക്കേക്കാട് പഞ്ചായത്ത് മുസ്ലിം ലീഗ് നേതാവും, വടക്കേക്കാട് ഖുർആൻ സ്റ്റ്ഡി സെന്റർ വൈസ് പ്രസിഡന്റ് ആലിക്കുട്ടി സാഹിബിന്റെ വിയോഗം സമൂഹത്തിനും, സമുദായത്തിനും വിശിശ്വ വടക്കേക്കാട് മേഖലക്ക് തീരാനഷ്ടമാണെന്നും വടക്കേക്കാട് പഞ്ചായത്ത് മുസ്ലിം ലീഗ്, കെഎംസിസി ഗ്ലോബൽ കോഡിനേഷനായ റഹ്‌മ വടക്കേക്കാട് പുറത്തിറക്കിയ അനുശോചനകുറിപ്പിൽ അഭിപ്രായപ്പെട്ടു .

വടക്കെക്കാടിന്റ മണ്ണിൽ മുസ്ലിം ലീഗിന്റെ പ്രാരംഭകാലം മുതൽ എല്ലാ എതിർപ്പുകുകളെയും ഭീഷണികളെയും സ്നേഹ, സൗമ്യതയോടെ അതിജീവിച്ചു. മത സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ രംഗത്തെ നിറ സാനിധ്യവും ജീവിതത്തിൽ ഒരുവേള പ്രവാസിയായപ്പോൾ കെഎംസിസി യുടെ ജീവകാരുണ്യ മേഖലകളിൽ പകരം വെക്കാനില്ലാത്ത നേതാവായിരുന്നു ആലികുട്ടി സാഹിബ്‌.

സ്വജീവിതം കൊണ്ട് അദ്ദേഹം തീർത്ത ജീവിതവിശുദ്ധിയും, കർമങ്ങളും പരലോക മോക്ഷം നൽകട്ടെയെന്നും പ്രസ്ഥാനബന്ധുക്കളോടും, സന്തപ്തകുടുംബത്തോടൊപ്പം ചേർന്ന് അദ്ദേഹത്തിന്റ മഗ്ഫിറത്തിന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമെന്നും റഹ്‌മ വടക്കേക്കാട് നേതാക്കൾ ആവശ്യപ്പെട്ടു.

-നൌഷാദ് വൈലത്തൂർ

thrissur news
Advertisment