Advertisment

അലിവ് റിയാദ് ചാപ്റ്റർ പ്രവർത്തക സംഗമം സംഘടിപ്പിച്ചു

author-image
admin
Updated On
New Update

റിയാദ് : വേങ്ങര ആസ്ഥാനമായി പ്രവർത്തിക്കുന്ന അലിവ് ചാരിറ്റി സെല്ലിന്റെ റിയാദ് ചാപ്റ്റർ പ്രവർത്തക സംഗമം സംഘടിപ്പിച്ചു. ബത്തയിലെ അപ്പോളോ ഡിമോറ മിനി ഹാളിൽ വെച്ച് സംഘടിപ്പിച്ച സംഗമം അലിവ് ചാരിറ്റി സെൽ പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉത്ഘാടനം നിർവഹിച്ചു.

Advertisment

publive-image

എന്റെ ജീവിതത്തിൽ ഏറെ സംതൃപ്തി നൽകുന്നതാണ് അലിവ് പ്രവർത്തനത്തിന്റെ ഭാഗമാകാൻ സാധിച്ചതെന്നു ഉത്ഘാടന പ്രസംഗത്തിൽ തങ്ങൾ സൂചിപ്പിച്ചു. ഡയാലിസിസ് സെന്റർ, സൗജന്യ നിരക്കിലുള്ള മെഡിക്കൽ ഷോപ്പ്, ആംബുലൻസ് സേവനം എന്നീ മേഖലകളിൽ നിർധന രോഗികൾക്കാശ്വാ സമായാണ് അലിവ് ചാരിറ്റി സെൽ പ്രവർത്തിക്കുന്നത്.

അലിവ് ചാരിറ്റി സെല്ലുമായി സഹകരിച്ചു മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കമ്മിറ്റികളിലൊന്നാണ് റിയാദ് ചാപ്റ്റർ കമ്മിറ്റിയെന്നു മുനവ്വറലി തങ്ങൾ പറഞ്ഞു. വരും കാലങ്ങളിൽ കൂടുതൽ പ്രവർത്തന മേഖലകളിൽ കൂടി അലിവിന്റെ പ്രവർത്തങ്ങളുണ്ടാകുമെന്നു മുനവ്വറലി തങ്ങൾ കൂട്ടിച്ചേർത്തു.

അലിവ് റിയാദ് ചാപ്റ്റർ പ്രസിഡന്റ് മുഹമ്മദ് ടി വേങ്ങര അധ്യക്ഷത വഹിച്ചു. ഖാദർ ചെങ്കള, സി പി മുസ്തഫ, നൗഷാദ് ചാക്കീരി, സലാം എ കെ, കുഞ്ഞിമുഹമ്മദ് വേങ്ങര, വി ടി യാസർ, നാസർ പൈനാട്ടിൽ എന്നിവർ സംബന്ധിച്ചു. ഓർഗ നൈസിംഗ് സെക്രട്ടറി നാസർ കുന്നുംപുറം ബൊക്കെ നൽകി തങ്ങളെ സ്വീകരിച്ചു. ബഷീർ ഒതുക്കുങ്ങൽ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട് സ്വാഗതവും നജ്മുദ്ദീൻ അരീക്കൻ നന്ദിയും പറഞ്ഞു

Advertisment