Advertisment

ക്രിസ്റ്റ്യന്‍ മിഷേലിനായി കോടതിയില്‍ ഹാജരായ മലയാളി യൂത്ത് കോണ്‍ഗ്രസ് നേതാവ് അല്‍ജോ കെ.ജോസഫിനെ പുറത്ത്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ദുബായില്‍ നിന്നും ഡല്‍ഹിയിലെത്തിച്ച അഗസ്ത വെസ്റ്റ്‌ലന്‍ഡ് വിവിഐപി ഹെലികോപ്ടര്‍ ഇടപാടു കേസിലെ മുഖ്യഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനായി കോടതിയില്‍ ഹാജരായ യൂത്ത് കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടിക്ക് പുറത്ത്. യൂത്ത് കോണ്‍ഗ്രസ് ലീഗല്‍ സെല്‍ കോര്‍ഡിനേറ്ററും മലയാളിയുമായ അല്‍ജോ കെ.ജോസഫിനെയാണ് ഇക്കാരണത്താല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് .

ക്രിസ്റ്റ്യന്‍ മിഷേലിനായി അല്‍ജോ ജോസഫ് കോടതിയിലെത്തിയത് വ്യക്തിപരമായ താത്പര്യത്തിന്റെ പേരിലാണ്. ഈ കേസില്‍ യൂത്ത്‌കോണ്‍ഗ്രസ് മുമ്പും ഇടപെട്ടിട്ടില്ല. അല്‍ജോ ജോസഫിന്റെ നടപടി അംഗീകരിക്കാനാവില്ല. അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും യൂത്ത്‌കോണ്‍ഗ്രസ് ലീഗല്‍ കോര്‍ഡിനേറ്റര്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്തതായും യൂത്ത്‌കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു .

അല്‍ജോ ജോസഫ് ക്രിസ്റ്റ്യന്‍ മിഷേലിനായി ഹാജയരായതിനെ തുടര്‍ന്ന് കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയേയും പ്രതിക്കൂട്ടലാക്കി ബിജെപി കടുത്ത വിമര്‍ശനമുന്നയിച്ചിരുന്നു. എന്നാല്‍ മിഷേലിനായി താന്‍ ഹാജരായതിനെ ന്യായീകരിച്ച് അല്‍ജോ ജോസഫും രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയേയും തന്റെ തൊഴിലിനെയും രണ്ടായി കാണണമെന്നായിരുന്നു അല്‍ജോ ജോസഫിന്റെ ന്യായീകരണം.

aicc
Advertisment