Advertisment

ആലുവ സ്വര്‍ണ്ണ കവര്‍ച്ചാ കേസ് : മുഴുവന്‍ പ്രതികളെയും പിടികൂടി ,കേസിലെ മുഖ്യപ്രതി സ്വർണ ശുദ്ധീകരണ കമ്പനിയിലെ മുൻ ജീവനക്കാരൻ ; മൂന്നാറിലെ വനത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ പൊലീസ് കീഴടക്കിയത് അതിസാഹസികമായ ഏറ്റുമുട്ടലിലൂടെ 

New Update

തൊടുപുഴ: ആലുവ ഇടയാറിലെ സ്വർണ ശുദ്ധീകരണശാലയിലേക്ക് കൊണ്ട് വന്ന 21 കിലോ സ്വർണം കവർന്ന കേസിലെ മുഴുവൻ പ്രതികളേയും പൊലീസ് പിടികൂടി.  മൂന്നാറിലെ വനത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ അതിസാഹസികമായ ഏറ്റുമുട്ടലിലൂടെയാണ് പൊലീസ് കീഴടക്കിയത്.

Advertisment

publive-image

എയർ​ഗൺ അടക്കമുള്ള ആയുധങ്ങളുമായാണ് പ്രതികൾ ഒളിവിൽ കഴിഞ്ഞിരുന്നതെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥർ പറയുന്നു. ഏറ്റുമുട്ടലിൽ രണ്ട് പ്രതികൾക്ക് പരിക്കേറ്റിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയായ സതീഷിനെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു.  വധശ്രമം അടക്കമുള്ള കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറയുന്നു.ആകെ അഞ്ച് പ്രതികളാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത് .

സ്വർണശുദ്ധീകരണശാലയിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന സതീഷാണ് കവർച്ച ആസൂത്രണം ചെയ്തത്. കവർച്ചയിലൂടെ കിട്ടിയ സ്വർണം ഭ​ദ്രമായി ഒളിപ്പിച്ച ശേഷമാണ് മൂവരും ഒളിവിൽ പോയത്. ആറ് കോടി രൂപ മൂല്യം വർധിക്കുന്ന ഈ സ്വർണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ പൊലീസ്.

 

Advertisment