Advertisment

ഓൾ ഇന്ത്യ റേഡിയോ ലിസണേഴ്സ് വെൽഫെയർ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ റേഡിയോ സുഹുദ് സംഗമം മാർച്ച് 1 ന്.. കൊച്ചിയിൽ

New Update

ഓൾ ഇന്ത്യ റേഡിയോ ലിസണേഴ്സ് വെൽഫെയർ അസോസിയേഷൻ്റെ (AIRL WA ) ആഭിമുഖ്യത്തിൽ റേഡിയോ സുഹൃദ് സംഗമം നടത്തുന്നു.2020 മാർച്ച് 1 ഞായറാഴ്ച രാവിലെ 10 മണിക്ക് എറണാകുളം, ഇടപ്പള്ളി ടോൾ ജംഗ്ഷനിലുള്ള എ.കെ.ജി.വായനശാല ഹാളിൽ വച്ച് തൃക്കാക്കര എം.എൽ.എ. അഡ്വാ: പി.ടി.തോമസ് റേഡിയോ സുഹൃദ് സംഗമം ഉദ്ഘാടനം ചെയ്യും.

Advertisment

publive-image

ആകാശവാണി കൊച്ചി എഫ്. എം. സ്റ്റേഷൻ ഡയറക്ടർ ലിലാമ്മ മാത്യൂ അനുഗ്രഹ പ്രഭാഷണം നടത്തും. ആകാശവാണി തിരുവനന്തപുരം നിലയം പ്രോഗ്രാം എക്സിക്യൂട്ടിവ് ശ്രീകുമാർ മുഖത്തല മുഖ്യപ്രഭാഷനം നടത്തും. ചടങ്ങിൽ സംവിധാന മികവിനുള്ള ആകാശവാണിയുടെ ദേശീയ പുരസ്‌കാരം നേടിയ കൊച്ചി എഫ്. എം. പ്രോഗ്രാം മേധാവി ലീലാമ്മ മാത്യു, കേരളത്തിലെ ഏറ്റവും മികച്ച റേഡിയോ സ്രോ താ വിനുള്ള ശ്രവണശ്രീ അവാർഡു നേടിയ സി.കെ. അലക്സാണ്ടർ കോതമംഗലം,. ബാവാസ്‌ മുട്ടത്തിപ്പറമ്പ് ചേർത്തല എന്നിവരെ ആദരിക്കും.

publive-image

കലാ-സാംസ്കാരിക പ്രവർത്തകർ, ആ കാശവാണി കൊച്ചി എഫ്.എം _ റെയിoബോ എഫ്.എം അവതാരകർ, പരിസ്ഥിതി പ്രവർത്തകർ എന്നിവർ പങ്കെടുക്കും.

publive-image

ചടങ്ങിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന റേഡിയോ ത്രോതാക്കൾക്കുള്ള ധനസഹായ വിതരണവും, റേഡിയോ വിതരണവും ,ഇതു കൂടാതെ ത്രോതാക്കളുടെ വിവിധ കലാവിരുന്നും ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികളായ ശ്രീ. കെ.കെ.വേണുഗോപാലൻ മുളന്തുരുത്തി,  എ. എൻ. ഷാജി വേങ്ങൂർ എന്നിവർ അറിയിച്ചു

all india radio
Advertisment