Advertisment

വീരശൈവരെ സഹായിക്കുന്നവരെ പിന്തുണക്കും - ഓൾ ഇന്ത്യാ വീരശൈവ സഭ

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ ഓൾ ഇന്ത്യാ വീരശൈവ സഭയുടെ ആവശ്യങ്ങൾക്ക് അനുകൂല നിലപാടുകൾ എടുക്കുന്ന സ്ഥാനാർത്ഥികളെ പിന്തുണക്കാൻ ഓൾ ഇന്ത്യാ വിരശൈവ സഭ സംസ്ഥാന പ്രതിനിധി യോഗം തീരുമാനിച്ചു. സംസ്ഥാന പ്രതിനിധി യോഗം മുരുകൻ സി യുടെ അദ്ധ്യക്ഷതയിൽ സഭ സംസ്ഥാന ജനറൽ സെക്രട്ടറി ഗോകുൽദാസ് കെ ഉദ്ഘാടനം ചെയ്തു.

കേരളത്തിൽ വിരശൈവ സമുദായ അംഗങ്ങൾക്ക് അനുവദിച്ച ഒബിസി സംവരണം കുരുക്കൾ, ചെട്ടി, ചെട്ടിയാർ എന്നീ ഉപവിഭാഗങ്ങൾക്ക് കൂടി നടപ്പിലാക്കുക, നിലവിലെ സംവരണതോത് വർദ്ധിപ്പിക്കുക, സമുദായത്തിന് കോട്ടയത്ത് അനുവദിച്ച കോളേജ് പുന:സ്ഥാപിക്കുക, പാലക്കാട്ട് സങ്കേതിക വിദ്യാഭ്യാസ സ്ഥാപനം അനുവദിക്കുക, ഭാരതീയ നവോത്ഥാന നായകനും ലോക ജനാതിപത്യത്തിന് അടിത്തറ പാകിയ വീരശൈവരുടെ ആചാര്യൻ ശ്രീ ബസവേശ്വരന്റെ പ്രതിമ നിയമസഭയിൽ സ്ഥാപിക്കുക, ബസവേശ്വരന്റെ ജന്മദിനം നിയന്ത്രിത അവധിയായി പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ യോഗം ഉന്നയിച്ചു.

യോഗത്തിൽ പ്രിയ തിരുവനന്തപുരം, അജി കോട്ടയം, വിനോദ് കണ്ണങ്കര പത്തനംതിട്ട, സാബു കണ്ണങ്കര, മധു ഇടപ്പോൺ ആലപ്പുഴ, രമേഷ് ബാബു, രവി കഞ്ചിക്കോട്, മണി, ബിനിത മലപ്പുറം, ലതിക പാലക്കാട്, ജന്താനശേഖരൻ എന്നിവർ പ്രസംഗിച്ചു. കുട്ടൻ കണ്ണാടി നന്ദി രേഖപ്പെടുത്തി.

palakkad news
Advertisment