Advertisment

രാജ്യം മുഴുവനും കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കണം; എല്ലാ ഇന്ത്യക്കാര്‍ക്കും അതിന് അവകാശമുണ്ടെന്ന് അരവിന്ദ് കെജ്‌രിവാള്‍

New Update

publive-image

ന്യൂഡല്‍ഹി: രാജ്യം മുഴുവന്‍ കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്നും എല്ലാ ഇന്ത്യക്കാര്‍ക്കും അതിന് അവകാശമുണ്ടെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹി ശാസ്ത്രിപാര്‍ക്കില്‍ പുതിയ ഫ്‌ളൈ ഓവര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബീഹാര്‍ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സൗജന്യ വാക്‌സിന്‍ വിതരണം ബീഹാറില്‍ നടത്തുമെന്ന ബിജെപിയുടെ പ്രകടനപത്രികയിലെ വാഗ്ദാനത്തെ സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു കെജ്‌രിവാള്‍. ഇതിനെതിരെ എല്ലാ പ്രതിപക്ഷ കക്ഷികളും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ തമിഴ്‌നാട്ടിലെ എ.ഐ.എ.ഡി.എം.കെ സര്‍ക്കാരും മധ്യപ്രദേശ് സര്‍ക്കാരും സൗജന്യ വാക്‌സിന്‍ പ്രഖ്യാപനവുമായി രംഗത്തെത്തി.

Advertisment