Advertisment

ഓള്‍ കേരള സോമിൽ ആന്‍ഡ് വുഡ് ഇൻഡസ്ട്രീസ് ഓണേഴ്സ് അസോസിയേഷൻ കൺവെൻഷൻ നടത്തി

New Update

publive-image

പാലക്കാട്: ഓള്‍ കേരള സോമിൽ ആന്‍ഡ് വുഡ് ഇൻഡസ്ട്രീസ് ഓണേഴ്സ് അസോസിയേഷൻ ചിറ്റൂർ താലൂക്ക് കൺവെൻഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മോഹൻലാൽ പട്ടേൽ ഉദ്ഘാടനം ചെയ്തു. കൊടുവായൂർ ശ്രീവത്സ റീജൻസി ഓഡിറ്റോറിയത്തിൽ ചേർന്ന കൺവെൻഷനിൽ ജില്ല പ്രസിഡൻ്റ് സി.കുമാരൻ അദ്ധ്യക്ഷനായി. ജില്ല ട്രഷറർ എം.അബ്ദുൾ റഹ്മാൻ, താലൂക്ക് വൈസ് പ്രസിഡൻ്റ് ബാലകൃഷ്ണൻ, ജില്ല വൈസ് പ്രസിഡൻ്റ് രാജേന്ദ്രൻ, താലൂക്ക് സെക്രട്ടറി നൂർ മുഹമ്മദ് ;ജലാവുദ്ദീൻ് ;സായ് പ്രസാദ്, തുടങ്ങിയവർ പ്രസംഗിച്ചു.

2021 -ൽ പുറത്തു വന്ന മരാധിഷ്ഠിത വ്യവസായങ്ങളെ സംബന്ധിക്കുന്നവന നിയമങ്ങൾ, കേരളത്തിലെ പഞ്ചായത്ത് ലൈസൻസുകളുടെ ഏകീകരണം; മരാധിഷ്ഠിത വ്യവസായങ്ങൾക്ക് ലഭിക്കാവുന്ന ഇൻഷൂറൻസ് പരിരക്ഷകൾ എന്നീ വിഷയങ്ങളെപ്പറ്റി കൺവെൻഷനിൽ വിശദമായി ചർച്ച ചെയ്തു.

palakkad news
Advertisment