Advertisment

സംസ്ഥാനത്തെ എല്ലാ സ്കൂളുകളും ഓഗസ്റ്റ് 2 മുതൽ തുറക്കും; പ്രഖ്യാപനവുമായി പഞ്ചാബ് സർക്കാർ

New Update

publive-image

Advertisment

ഡൽഹി: സംസ്ഥാനത്തെ എല്ലാ സ്കൂളുകളും ഓഗസ്റ്റ് 2 മുതൽ തുറക്കുമെന്ന പ്രഖ്യാപനവുമായി പഞ്ചാബ് സർക്കാർ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് എല്ലാ സ്കൂളുകളിലും എല്ലാ ക്ലാസ്സുകളും പുനഃരാരംഭിക്കാനാണ് തീരുമാനം.

പുതുതായി 49 കൊവിഡ് കേസുകളാണ് പഞ്ചാബിൽ വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തത്. മുതിര്‍ന്ന ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് നേരത്തെ അധ്യയനം ആരംഭിച്ചിരുന്നു. പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകള്‍ കുറഞ്ഞെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ കര്‍ശനമായി പാലിച്ചാണ് വിദ്യാലയങ്ങളുടെ പ്രവര്‍ത്തനമെന്ന് ഉറപ്പുവരുത്തുമെന്ന് പഞ്ചാബ് സര്‍ക്കാര്‍ വ്യക്തമാക്കി.

സംസ്ഥാനത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 599,053 ആണ്. ജലന്ധർ, ഫെറോസ്പുർ, ലുധിയാന ജില്ലകളിൽനിന്നാണു കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.

NEWS
Advertisment