Advertisment

ഫുക്രു ക്വട്ടേഷന്‍ സംഘത്തില്‍ നിന്നും വന്ന ഒരു ഗുണ്ട ?; രജിത് കുമാറിന്റെ ബിഗ്‌ബോസിലെ അവസ്ഥ ചെന്നായ് കൂട്ടത്തില്‍പ്പെട്ട ആട്ടിന്‍കുട്ടിയെ പോലെ ; ജീവന് അപകടം ഉണ്ടാകും മുമ്പു തന്നെ ഫുക്രുവിനെതിരെ വധശ്രമത്തിന് കേസെടുക്കണം ; മനുഷ്യാവകാശ കമ്മീഷനെ സമീപിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ്‌

author-image
ഫിലിം ഡസ്ക്
New Update

ബിഗ്ഗ്‌ ബോസിനെതിരെ വീണ്ടും സംവിധായകൻ ആലപ്പി അഷറഫ്. രജിത് കുമാറിനെ ഗെയിമുകൾക്കിടയിൽ മനഃപൂർവ്വം ഫുക്രു പരിക്കേൽപ്പിക്കുന്നത് നേരത്തെയും വിവാദമായിരുന്നു. ഇന്നലത്തെ ടാസ്കിൽ ബസാർ അടിക്കുന്നതിനു മുന്നേ രജിത് കുമാറിനെ വയറ്റിലും കാലിലും ചവിട്ടി പരിക്കേല്പിച്ചതും ആരാധകരെ രോഷത്തിലാക്കിയിരുന്നു. ഇപ്പോൾ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് അഷറഫ്.

Advertisment

publive-image

അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ,

ബിഗ് ബോസിലെ ഫുക്രുവിന്റെ പേരിൽ വധശ്രമത്തിന് പോലീസ് കേസ് എടുക്കുക… വിദ്യാഭ്യാസപരമായും, സാംസ്കാരികപരമായും വളരെ പിന്നിൽ നില്ക്കുന്ന ഒരു സംഘത്തിലേക്ക് ഉന്നത വിദ്യാഭ്യാസ യോഗ്യതയും, നിരവധി ഡിഗ്രികളും ,ഡോക്ടറേറ്റും എടുത്തിട്ടുള്ള ഒരു കോളേജ് പ്രഫസറെ ഈ ഗ്രൂപ്പിലേക്ക് ഇട്ടു കൊടുക്കുക, അതാണ് ഇപ്പോഴത്തെ BIG BOSS ലെ വേറെ ലെവൽ കളി.

ചെന്നായ് കൂട്ടത്തിൽപ്പെട്ട ആട്ടിൻകുട്ടിയുടെ സ്ഥിതിയിലാണ് ഡോക്ടർ രജിത് കുമാറിന്റെ ബിഗ് ബോസിലെ അവസ്ഥ. ഈ കളിയിൽ അദ്ദേഹത്തിന്റെ ജീവന് അപകടം ഉണ്ടാകുമെന്നു കണ്ടാണ് ഞാൻ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. അപ്പോഴെങ്കിലും അദ്ദേഹത്തിന് സുരക്ഷ കിട്ടുമെന്നു ഞാൻ കരുതി. എന്നാൽ സംഗതികൾ ഇപ്പോൾ കൂടുതൽ വഷളായികൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ ജീവൻ അപകടത്തിലാണ്.

ഫ്രുക്രൂ എന്ന കേട്ടേഷൻ സംഘത്തിൽ നിന്നും വന്നെന്നു സംശയിക്കുന്ന ഒരു ഗുണ്ടാ അദ്ദേഹത്തിന്റെ വയറ്റിൽ നിരവധി തവണ ചവിട്ടിയും കാലുകളുടെ എല്ലിന് ക്ഷതം വരുത്തിയും അദ്ദേഹത്തെ അവശനാക്കിയിരിക്കുനത് പൊതുസമൂഹം ഞെട്ടലോടെയാണ് വീക്ഷിച്ചത്.. ഹിന്ദി പടത്തിലെ വില്ലനെ വെല്ലുന്ന രീതിയിലാണ് ഫ്രുക്രൂ എന്ന ഈ ക്രിമിനലിന് കിട്ടുന്ന സൗകര്യങ്ങൾ . അത് കണ്ടാൽ ലജ്ജിച്ച് തല താഴ്ത്തും ,ഗാഢ ചുബനം നല്കി, ഉമ്മ കൊടുത്ത് താരാട്ട് പാടി ഉറക്കി, അവനൊന്ന് ഇടറിയാൽ ഇണക്കാനായി പിന്നാലെ നെട്ടോട്ടമൊടുന്നവർ,

ഇതെല്ലാം സാംസ്കാരിക കേരളം അമ്പരപ്പോടെയും അവജ്ഞയോടെയും കാണുന്നു.പല എപ്പിസോഡ് കളിലും അദ്ദേഹത്തിനെതിരെ കൂട്ടം ചേർന്നു നികൃഷ്ടമായ് സംസാരിക്കുന്നതും ഗൂഢാലോചന നടത്തുന്നതും നാം കണ്ടിട്ടുള്ള സത്യങ്ങളാണ്. ടാസ്ക് കഴിഞ്ഞിട്ടും നീ ചവുട്ടിയതെന്തിനാണന്ന് പാഷാണം ഷാജീയും ആര്യയും ചോദിക്കുമ്പോൾ മനസ്സിലാക്കേണ്ടത് മനപൂർവ്വം അപായപ്പെടുത്തുകയാണ് ലക്ഷ്യം എന്നു തന്നെയാണ് .

രജിത് സാർ തന്നെ നേരത്തെ പറഞ്ഞിട്ടുണ്ടു് ” എന്റെ ശരീരം മുഴുവൻ അടിയും, ഇടിയും,ചവിട്ടുമേറ്റ് ആകെ തകർന്നിരിക്കുകയാണ് “. കൈ വിരലുകൾക്ക് സാരമായ പരിക്കുകളുണ്ട്.

ഇതെല്ലാം ഈ ഫുക്രു എന്ന ക്രിമിനൽ നല്കിയതാണന്നിരിക്കെ വീണ്ടും നടക്കുന്ന ശരീരിക ആക്രമണമുള്ള കളിയിൽ നിന്നും രജിത് സാറിനെ ഒഴിവാക്കാമായിരുന്നു, അല്ലങ്കിൽ റഫറി പോസ്റ്റു് നൽകാമായിരുന്നു. ഇവിടെ അദ്ദേഹത്തിന്റെ രക്തത്തിന് ദാഹിക്കുന്ന വരാണ് കൂടുതൽ പേരും, ഗൂഢാലോചനയുടെ ഫലമായിട്ടാണ് ഈ വധശ്രമം നടന്നിട്ടുള്ളത്. ഇത് വളരെ ഗൗരവമായ് സാംസ്ക്കാരിക കേരളം കാണേണ്ടതാണ്.. അദ്ദേഹത്തെ സ്നേഹിക്കുന്നവർ മാത്രമല്ല എല്ലാ മനുഷ്യ സ്നേഹികളും ഇതിനെതിരെ ശക്തമായ് പ്രതികരിച്ചേ പറ്റു.

ചാനലുകാരുടെ ഭാഗത്തു നിന്നും കാര്യമായ നടപടികളൊന്നും പ്രതീക്ഷിക്കുന്നില്ല, ആയതിനാൽ ഫ്രൂക്രുവിന്റെ ഈ ഗൂഢാലോചനയക്കും വധശ്രമത്തിന്റെയും പേരിൽ നടപടിയെടുക്കാനുംമറ്റും ബഹു.ഹൈക്കോടതിയെ സമീപിക്കാനും നിയമ വിദഗ്ധരുമായ്ആലോചിക്കുന്നുണ്ടു്. ജീവകാരുണ്യ പ്രവർത്തനത്തിലൂടെയും വിദ്യാർത്ഥികൾക്ക് അറിവു പകർന്ന് കൊടുത്തും ലളിത ജീവിതം നയിച്ച് , “തന്റെ ജീവിതമാണ് തന്റെ സന്ദേശം” എന്ന ആദർശത്തിൽ ഉറച്ചു നില്ക്കുന്ന ,തന്റെ ജീവിതം സമൂഹത്തിനർപ്പിച്ച പച്ചയായ മനുഷ്യനാണ് ,ഞാൻ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത, എനിക്ക് പരിചയമില്ലത്ത രജിത് സാർ.

ഒരു കാര്യം ഗൗരവമായ് നാം കാണണം.രജിത് സാറിന്റെ ജീവൻ നഷ്ടപ്പെടുന്നതിന് മുമ്പ് എന്തെങ്കിലും ചെയ്തെ പറ്റൂ..ഇല്ലങ്കിൽ അദ്ദേഹം നമുക്ക് എന്നെന്നേക്കുമായ് നഷ്ടപ്പെട്ടേക്കാം…

അതിനുള്ള സാധ്യത തള്ളികളയാൻ പറ്റില്ല.അങ്ങിനെ സംഭവിക്കാതിരിക്കട്ടെ…

ആലപ്പി അഷറഫ്

https://www.facebook.com/alleppeyashraf/posts/3338343552848508

Advertisment