Advertisment

പെരുന്നാളിന് ശേഷം വിമാന യാത്രക്കായി സീറ്റുകൾ അനുവദിക്കുക തവക്കൽന സ്റ്റാറ്റസ് പരിശോധിച്ച ശേഷം; മൂന്ന് വിഭാഗം സൗദി പൗരന്മാർക്ക് മാത്രം യാത്രാനുമതി.

author-image
ഗള്‍ഫ് ഡസ്ക്
New Update

റിയാദ്: പെരുന്നാളിന് ശേഷം വിമാന യാത്രക്കായി സീറ്റുകൾ അനുവദിക്കുക തവക്കൽന സ്റ്റാറ്റസ് പരിശോധിച്ച് മാത്രമായിരിക്കുമെന്ന് തവക്കൽന ആപ്ലിക്കേഷൻ അറിയിച്ചു. മെയ് പതിനേഴ് മുതൽ വിമാന സർവ്വീസുകൾ ആരംഭിക്കുമ്പോൾ മൂന്ന് വിഭാഗം സൗദി പൗരന്മാർക്ക് മാത്രമായിരിക്കും യാത്രാ അനുമതി നൽകുകയെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

publive-image

രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർ, ആദ്യ ഡോസ് സ്വീകരിച്ച് പതിനാല് ദിവസം കഴിഞ്ഞവർ, 6 മാസത്തിനുള്ളിൽ വൈറസ് രോഗ മുക്തരായവർ എന്നിവർക്കാണ് അനുമതി നൽകുക. ഈ മൂന്ന് വിഭാഗത്തിന്റെ തവക്കൽന സ്റാറ്റസ് പരിശോധിച്ചായിരിക്കും വിമാനത്തിൽ സീറ്റുകൾ അനുവദിക്കുകയെന്നാണ് തവക്കൽന ട്വീറ്റ് ചെയ്‌തിരിക്കുന്നത്‌. അതേസമയം, തവക്കൽന ഉപയോഗിക്കുന്നവരുടെ എണ്ണം 20 മില്യൺ കഴിഞ്ഞതായും ആപ്ലിക്കേ ഷൻ അധികൃതർ അറിയിച്ചു.

Advertisment