Advertisment

ബാച്ചിലേഴ്‌സിന് ഹൗസിങ് സൗകര്യം; 11 സൈറ്റുകള്‍ അനുവദിച്ചതായി കുവൈറ്റ് മുനിസിപ്പാലിറ്റി

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: ബാച്ചിലര്‍മാര്‍ക്കായി പാര്‍പ്പിടം ഒരുക്കുന്നതിന് 11 സൈറ്റുകള്‍ അനുവദിച്ചതായി കുവൈറ്റ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ അഹ്മദ് അല്‍ മന്‍ഫുഹി പറഞ്ഞു. ബാച്ചിലേഴ്‌സ് സിറ്റികള്‍, ഭാവിയിലെ ശുചിത്വ കരാറുകള്‍ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ചേര്‍ന്ന ഉന്നത ഏകോപന സമിതി യോഗത്തിന് ശേഷമാണ് മന്‍ഫുഹി ഇക്കാര്യം അറിയിച്ചത്.

ഓരോ സൈറ്റിനും 150000 ചതുരശ്ര മീറ്റര്‍ ഏരിയ എന്ന നിലയില്‍ 11 സൈറ്റുകള്‍ അനുവദിക്കുന്നതിനെക്കുറിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ മുനിസിപ്പല്‍ കൗണ്‍സിലിന് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വടക്കന്‍ മേഖലയിലും മധ്യ മേഖലയിലും മൂന്ന് സൈറ്റുകള്‍ വീതം, തെക്കന്‍ മേഖലയില്‍ അഞ്ച് സൈറ്റുകള്‍ എന്ന നിലയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്.

ഭാവിയിലെ ശുചിത്വ കരാറുകള്‍ക്കായി വ്യവസ്ഥകള്‍ നിശ്ചയിക്കുന്നതിനായി ഗ്ലോബല്‍ അഡൈ്വസറി ഓഫീസില്‍ നിന്ന് സഹായം തേടുന്നതുമായി ബന്ധപ്പെട്ടുള്ള ശുചിത്വ സമിതിയുടെ നിര്‍ദ്ദേശവും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

Advertisment