Advertisment

അലോക് വര്‍മ്മയെ കേന്ദ്രസര്‍ക്കാര്‍ ഭയക്കുന്നുവോ? അലോക് വര്‍മ്മ വെളിപ്പെടുത്താനിരിക്കുന്നത് എന്തൊക്കെ? ...വെളിപ്പെടുത്തലുകള്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ആയുധമാകുമോ? ...അലോക് വര്‍മ്മക്കെതിരായ കേസുകള്‍ ശക്തമാക്കാനൊരുങ്ങി കേന്ദ്രം...

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ദില്ലി: അലോക് വര്‍മ്മയ്‌ക്കെതിരായ കേസുകള്‍ ശക്തമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. അലോക് വര്‍മ്മ എന്തൊക്കെ രഹസ്യങ്ങളാണ് വെളിപ്പെടുത്തുക എന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഉറ്റു നോക്കുന്നത്. അലോക് വര്‍മ്മ ഇനി വെളിപ്പെടുത്താന്‍ പോകുന്ന കാര്യങ്ങള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസിന് ആയുധമാകും. ഒരു മിനിറ്റ് പോലും അലോക് വര്‍മ്മയ്ക്ക് തുടരാന്‍ അവകാശമില്ല എന്നാണ് പ്രധാനമന്ത്രി ഉന്നതതല യോഗത്തില്‍ പറഞ്ഞത്.

Advertisment

publive-image

സര്‍വ്വീസില്‍ നിന്ന് രാജി നല്‍കിയ അലോക് വര്‍മ്മ ഇനി പറയാന്‍ പോകുന്ന കാര്യങ്ങള്‍ രാജ്യം ശ്രദ്ധിക്കും. പല പ്രധാന ഫയലുകളും അലോക് വര്‍മ്മ കണ്ടിട്ടുണ്ട്. പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ കേസില്‍ ആര് സമ്മര്‍ദ്ദം ചെലുത്തി എന്നും അലോക് വര്‍മ്മ വിളിച്ചു പറഞ്ഞേക്കും. റഫാല്‍ അന്വേഷണം തടയാന്‍ ആരെങ്കിലും ഇടപെട്ടോ എന്ന വിവരവും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു

സെലക്ഷന്‍ കമ്മിറ്റി ബുധനാഴ്ച ആദ്യം യോഗം ചേര്‍ന്നപ്പോള്‍ വര്‍മയെ എത്രയും പെട്ടെന്ന് പുറത്താക്കണമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാട്. എന്നാല്‍ സിവിസി റിപ്പോര്‍ട്ട് പഠിക്കാന്‍ സമയം വേണമെന്ന മല്ലികാര്‍ജ്ജുന ഖര്‍ഗെയുടെ നിലപാടിനോട് ജസ്റ്റിസ് എ കെ സിക്രി അന്ന് യോജിച്ചു. രണ്ടാം ദിനം, അതായത് വ്യാഴാഴ്ച, ജസ്റ്റിസ് എ കെ സിക്രി വര്‍മയ്ക്ക് ഇനിയും സമയം നല്‍കേണ്ടതില്ലെന്ന് വ്യക്തമാക്കിയതോടെ അലോക് വര്‍മ്മയെ സംരക്ഷിക്കാനുള്ള കോണ്‍ഗ്രസ് നീക്കം പരാജയപ്പെട്ടു.

അലോക് വര്‍മ്മയ്‌ക്കെതിരെ കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് സിവിസി പറയുന്നു. സാഹചര്യ തെളിവുകള്‍ മാത്രം ചൂണ്ടിക്കാട്ടിയാണ് തുടരന്വേഷണത്തിന് ഉത്തരവ്. എങ്കിലും സിബിഐ അലോക് വര്‍മ്മയെ വളയും എന്നുറപ്പാണ്. പുതിയ ഡയറക്ടര്‍ വരും മുമ്പ് തന്നെ ഇക്കാര്യത്തില്‍ നീക്കം പ്രതീക്ഷിക്കാം.

Advertisment