Advertisment

അലോക് വര്‍മ്മയെ ഫയര്‍ സര്‍വ്വീസ്, സിവില്‍ ഡിഫന്‍സ് ആന്റ് ഹോം ഗാര്‍ഡ്‌സിന്റെ ഡയറക്ടര്‍ ജനറലായി നിയമിച്ചു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
ന്യൂ​ഡ​ല്‍​ഹി:  അ​ലോ​ക് വ​ര്‍​മ​യെ ഫ​യ​ര്‍ സ​ര്‍​വീ​സ്, സി​വി​ല്‍ ഡി​ഫ​ന്‍​സ് ആ​ന്‍റ് ഹോം ​ഗാ​ര്‍​ഡ്സി​ന്‍റെ ഡ​യ റ​ക്ട​ര്‍ ജ​ന​റ​ലാ​യി നി​യ​മി​ച്ചു. നി​ല​വി​ല്‍ ഇ​ട​ക്കാ​ല ഡ​യ​റ​ക്ടാ​യി​രു​ന്ന എം. ​നാ​ഗേ​ശ്വ​ര റാ​വു​വി​ന് വീ​ണ്ടും സി​ബി​ഐ​യു​ടെ ചു​മ​ത​ല ല​ഭി​ച്ചേ​ക്കു​മെ​ന്നാ​ണു വി​വ​രം. പു​തി​യ സി​ബി​ഐ ഡ​യ​റ​ക്ട​റെ തീ​രു​മാ​നി​ക്കാ​ന്‍ ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യു​ടെ യോ​ഗം ഉ​ട​ന്‍ ചേ​രും.
publive-image

അ​ലോ​ക് വ​ര്‍​മ​യെ പു​ന​ര്‍ നി​യ​മി​ച്ചി​ങ്കി​ലും ഇ​ദ്ദേ​ഹ​ത്തി​നെ​തി​രേ ഉ​യ​ര്‍​ന്ന പ​രാ​തി​ക​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ ഉ​ന്ന​താ​ധി​കാ​ര സ​മി​തി യോ​ഗം ചേ​ര​ണ​മെ​ന്നു സു​പ്രീം​കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ചേ​ര്‍​ന്ന യോ​ഗ​ത്തി​ന് ഒ​ടു​വി​ലാ​ണ് അ​ലോ​ക് വ​ര്‍​മ​യെ മാ​റ്റാ​ന്‍ തീ​രു​മാ​ന​മെ​ടു​ത്ത​ത്.

യോ​ഗ​ത്തി​ല്‍ വ​ര്‍​മ​യെ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന നി​ല​പാ​ടി​ല്‍ പ്ര​ധാ​മ​ന്ത്രി മോ​ദി​യും ചീ​ഫ് ജ​സ്റ്റീ​സ് നി​ര്‍​ദേ​ശി​ച്ച സ​മി​തി​യം​ഗം ജ​സ്റ്റീ​സ് എ.​കെ സി​ക്രി​യും ഉ​റ​ച്ചു നി​ന്ന​പ്പോ​ള്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ വി​യോ​ജി​ച്ചു. മൂ​ന്നം​ഗ സ​മി​തി​യു​ടെ ഭൂ​രി​പ​ക്ഷ തീ​രു​മാ​നം അ​നു​സ​രി​ച്ച്‌ വ​ര്‍​മ​യ്ക്കു പ​ടി​യി​റ​ങ്ങേ​ണ്ടി വ​രി​ക​യാ​യി​രു​ന്നു.

Advertisment