Advertisment

‘പെണ്‍കുട്ടികള്‍ക്ക് മാത്രം നിയമം ചുരുക്കുന്നത് ശരിയല്ല. ലിംഗഭേദമില്ലാതെ വേണം ഇത് നടപ്പിലാക്കാന്‍ ; ആണ്‍കുട്ടികള്‍ക്കും ഉത്തരവ് ബാധകമാക്കണം ; അവിവാഹിതരായ പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന ഉത്തരവിനെതിരെ അല്‍പേഷ് ഠാക്കൂര്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

അഹമ്മദാബാദ് : അവിവാഹിതരായ യുവതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന ഠാക്കൂര്‍ സമുദായത്തിന്റെ നിര്‍ദ്ദേശത്തിനെതിരെ സമുദായംഗവും എം.എല്‍.എയുമായ അല്‍പേഷ് ഠാക്കൂര്‍. തീരുമാനം ആണ്‍കുട്ടികള്‍ക്കും ബാധകമാക്കണമെന്ന് അല്‍പേഷ് ഠാക്കൂര്‍ പറഞ്ഞു.

Advertisment

publive-image

‘പെണ്‍കുട്ടികള്‍ക്ക് മാത്രം നിയമം ചുരുക്കുന്നത് ശരിയല്ല. ലിംഗഭേദമില്ലാതെ വേണം ഇത് നടപ്പിലാക്കാന്‍’- അല്‍പേഷ് ഠാക്കൂറിനെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘വിവാഹത്തിന് ചെലവ് ചുരുക്കുന്നത് പോലെയുള്ള നിര്‍ദ്ദേശം അംഗീകരിക്കാന്‍ പറ്റും. അത് നല്ലതുമാണ്. എന്നാല്‍ അവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലായെന്ന തീരുമാനത്തില്‍ പിശകുണ്ട്. ഇത് ആണ്‍കുട്ടികള്‍ക്കും കൂടെ ബാധകമാക്കുമെങ്കില്‍ നല്ലത്. പ്രണയവിവാഹം പാടില്ല എന്ന തീരുമാനത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ എനിക്ക് താല്‍പ്പര്യമില്ല. കാരണം ഞാന്‍ പ്രണയിച്ച് വിവാഹം ചെയ്തയാളാണ്.’

ഗുജറാത്തിലെ ബനാസ്‌കാണ്ഡാ ജില്ലയിലെ ഠാക്കൂര്‍ സമുദായം ഞായറാഴ്ച ചേര്‍ന്ന യോഗത്തിലാണ് വിചിത്രമായ തീരുമാനം കൈക്കൊണ്ടത്.

സമുദായത്തിന് പുറത്തുനിന്ന് വിവാഹം കഴിക്കുന്ന ചെറുപ്പക്കാരുടെ മാതാപിതാക്കള്‍ക്ക് പിഴ ചുമത്താനും സമുദായത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ ചേര്‍ന്ന് പുറപ്പെടുവിച്ച ഉത്തരവില്‍ നിര്‍ദേശിക്കുന്നു.

Advertisment