Advertisment

കഴിവുള്ളവര്‍ക്ക് അര്‍ഹിക്കുന്ന സ്ഥാനം കിട്ടും.എന്നു കരുതി ബിജെപിയിലേക്ക് എത്തുന്നവര്‍ക്കെല്ലാം സ്ഥാനം കിട്ടണമെന്നില്ല : ടോം വടക്കന് സീറ്റ് കിട്ടുമോ എന്ന ചോദ്യത്തിന് കണ്ണന്താനത്തിന്റെ മറുപടി ഇങ്ങനെ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

തിരുവനന്തപുരം: ബിജെപിയിലേക്ക് എത്തുന്നവര്‍ക്കെല്ലാം സ്ഥാനം കിട്ടണമെന്നില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ബി​ജെ​പി​യി​ല്‍ ചേര്‍ന്ന മുന്‍ കോണ്‍ഗ്രസ് നേതാവ് ടോം ​വ​ട​ക്ക​ന് ഇ​ത്ത​വ​ണ​ത്തെ ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് കിട്ടുമോ എന്ന ചോദ്യത്തിനായിരുന്നു കണ്ണന്താനത്തിന്റെ മറുപടി. കഴിവുളളവര്‍ക്ക് അര്‍ഹിക്കുന്ന സ്ഥാനം ബിജെപിയില്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment

publive-image

പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ കഴിവിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി പദം വരെ എത്തിയത്. ബി​ജെ​പി ഒ​രു കു​ടും​ബ​സ്വ​ത്ത​ല്ലെ​ന്നും കോണ്‍ഗ്രസിനെ ലക്ഷ്യമിട്ട് അദ്ദേഹം തുറന്നടിച്ചു.

ടോം വടക്കന് സീറ്റ് ന​ൽ​കു​മോ എ​ന്ന് ത​നി​ക്ക​റി​യി​ല്ലെ​ന്ന് ക​ണ്ണ​ന്താ​നം പറഞ്ഞു. ടോം ​വ​ട​ക്ക​ന്‍ വ​ര്‍​ഷ​ങ്ങ​ളാ​യി കോ​ണ്‍​ഗ്ര​സി​ന്‍റെ ശ​ബ്ദ​മാ​യി​രു​ന്നു. അ​ങ്ങ​നെ​യൊ​രാ​ള്‍ കൂ​റു​മാ​റ​ണ​മെ​ങ്കി​ല്‍ ബി​ജെ​പിയു​ടെ പ്ര​വ​ര്‍​ത്ത​നം ന​ല്ല​തെ​ന്ന് തോ​ന്നി​യ​തി​നാ​ലാ​കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ടോം ​വ​ട​ക്ക​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം സം​ബ​ന്ധി​ച്ച് കേ​ന്ദ്ര നേ​തൃ​ത്വ​മാ​ണ് തീ​രു​മാ​നം പ​റ​യേ​ണ്ട​തെ​ന്നും മന്ത്രി പറഞ്ഞു.

Advertisment