കൊടുങ്ങല്ലൂര്‍/പുല്ലുറ്റ്: കെ .കെ.ടി എം ഗവണ്മെന്റ് കോളേജിലെ കുടിവെള്ള സംവിധാനം കുറ്റമറ്റരീതിയില്‍ നടപ്പാക്കുന്നതിനും കോളേജിലെ വിദ്യാര്‍ത്ഥി കള്‍ക്ക് കൂടുതല്‍ മെച്ചപെട്ട ആരോഗ്യ സംവിധാനം ഒരുക്കുന്നതിനുമായി അലുംനി അസോസിയേഷന് സ്ഥാപിച്ച വാട്ടർ ട്രീറ്റ്മെന്റെ പ്ലാൻറിന്റെ ഉൽഘാടനം കുഞ്ഞി കുട്ടൻ തമ്പുരാന്റെ 155 - ) o ജന്മദിനമായ സെപ്റ്റംബർ 18 ന് ഉച്ചയ്ക്ക 2 .30 ന് എം എൽ എ അഡ്വ.വി .ആർ .സുനിൽ കുമാർ നിർവ്വഹിച്ചു .
Advertisment
അലുംനി അസോസിയേഷന് നിര്‍മിച്ചു നല്കിയ വാട്ടർ ട്രീറ്റ്മെന്റെ പ്ലാന്റ് കെ.കെ.ടി.എം കോളേജിന് എം എൽ എ അഡ്വ.വി .ആർ .സുനിൽ കുമാർ സമര്‍പ്പിക്കുന്നു
എം എൽ എ അഡ്വ.വി .ആർ .സുനിൽ കുമാർ ഉത്ഘാടന പ്രസംഗം നടത്തുന്നു.
കോളേജ് കിണറ്റിലെ വെള്ളം അണു വിമുക്തമാക്കിയും ,നിറ വ്യത്യാസം കളഞ്ഞും പുതിയ ബ്ലോക്കിലെ മൂന്ന് ഫ്ലോറുകളിലേ ക്കും ശുദ്ധജലം എത്തിക്കുന്ന ഈ പദ്ധതിക്കും അനുബന്ധ സാധനങ്ങൾക്കും ഒന്നേകാൽ ലക്ഷം രൂപ ചിലവാക്കിയാണ് കോളേജിലെ കുടിവെള്ള പ്രശ്നം അലുംനി പരിഹരിച്ചത് .
പ്ലാന്റ് സമര്‍പ്പണ ചടങ്ങിന് സാക്ഷ്യം വഹിച്ച സദസ്സ്.
പ്രിൻസിപ്പാൾ ഡോ .അനിത .ഐ, പ്രസിഡന്റ് കെ പി ഗോപാല കൃഷ്ണൻ , സെക്രട്ടറി .പി .എസ് .മണിലാൽ, ഡവല പ്പ്മെൻറ് കമ്മിറ്റി കൺവീനർ ഡോ .സുമതി അച്ചുതൻ , ഇ .എസ് .സാബു ,അഡ്വ .വി .എ .റംലത്ത് , ടി .എസ് .സുധീർ . , പി .എസ് .സുനിൽ കുമാർ, ജോഷി പെരേപ്പാടൻ ,അഡ്വ.ഭാനു പ്രകാശ് , ആര്യ നായർ , യു .കെ .വിശ്വനാഥൻ , ബിന്നി കെ .എച്ച് ,പി .ഉദയകുമാർ തുടങ്ങി യവർ ചടങ്ങുകൾക്ക് നേതൃത്വം കൊടുത്തു.