Advertisment

എംഇഐ കോളേജിൽ 'സെക്കന്‍റ് ബെൽ' അടിച്ചു ! സഹപാഠികൾ ഒത്തുകൂടി…

New Update

publive-image

Advertisment

മണ്ണാർക്കാട്: രണ്ട് പതിറ്റാണ്ടിനുശേഷം, മണ്ണാർക്കാട് എംഇഐ കോളേജ് അങ്കണത്തിൽ പഠിച്ചിറങ്ങിയ സഹപാഠികള്‍ ഒത്തുചേര്‍ന്നു. ഓർമകൾ നിറഞ്ഞ കോളേജ് മുറ്റത്ത്, പഠിച്ചും പരിഭവിച്ചും കഴിഞ്ഞ ക്ലാസ് മുറിയിൽ, സ്നേഹം പങ്കിട്ട ഇടനാഴിയിൽ ചിതറി പോയ സൗഹൃദങ്ങൾ വീണ്ടെടുക്കാനുള്ള അവസരമായി സെക്കന്റ് ബെൽ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി. കോളേജ് മാനേജർ റസാഖ് മാഷ് സെക്കന്റ്ബെൽ സ്നേഹസംഗമം ഉദ്ഘാടനം ചെയ്തു.

കൂടുതൽ യോജിച്ച പ്രവർത്തനങ്ങൾ നടത്താനുള്ള തീരുമാനവുമായാണ് 20 വര്‍ഷത്തിനുശേഷമുള്ള ഒത്തുകൂടലിനുശേഷം കൂട്ടുകാർ പിരിഞ്ഞത്. എംഇഐ അലുമിനി അസോസിയേഷൻ, രക്ത ദാന ഗ്രൂപ്പ്‌ എന്നിവ രൂപീകരിച്ചു.

കോളേജിലെ അസുഖ ബാധിതനായ പൂർവ്വ വിദ്യാർത്ഥിക്ക് ധന സഹായവും നൽകി സുധാകരൻ മണ്ണാർക്കാട് മുഖ്യ പ്രഭാഷണം നടത്തി. സുധീർഖാൻ കൊളശ്ശേരി, ഷഹ്‌മർ ഷാ, ഷഫീക് മുല്ല, നിസാം നൊട്ടമല തുടങ്ങിയവർ സംസാരിച്ചു.

palakkad news
Advertisment