Advertisment

പോലീസ് ഉദ്യോഗസ്ഥയെ ചുട്ടുകൊന്ന സംഭവം: പ്രതിക്കെതിരെ വകുപ്പുതല നടപടിയെടുക്കും

New Update

ആ​ലു​വ: മാവേലിക്കരയില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ചുട്ടുകൊന്ന സംഭവത്തിലെ പ്ര​തി​ക്കെ​തി​രേ വ​കു​പ്പു​ത​ല നടപടിയെടുക്കുമെന്ന് ആ​ഭ്യ​ന്ത​ര​വ​കു​പ്പ്.

Advertisment

publive-image

വ​ള്ളി​ക്കു​ന്നം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ വ​നി​ത സി​പി​ഒ സൗ​മ്യ​യു​ടെ കൊ​ല​പാ​ത​ക​ത്തി​ല്‍ പ്ര​ഥ​മ​ദൃ​ഷ്ട്യ ​കു​റ്റ​ക്കാ​ര​നെ​ന്നു തെ​ളി​ഞ്ഞ ആ​ലു​വ ട്രാ​ഫി​ക് സ്റ്റേ​ഷ​നി​ലെ സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ അ​ജാ​സി​നെ​തി​രെ​യാ​ണ് നടപടി.

കൃ​ത്യ​ത്തി​നു​ശേ​ഷം ദേ​ഹ​ത്ത് പെ​ട്രോ​ള്‍ ഒ​ഴി​ച്ച്‌ ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച​ അജാസിന് 50 ശതമാനം പൊള്ളലേറ്റിയിരുന്നു . ഇയാള്‍ വണ്ടാനം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ കഴിയുകയാണ് . വ​കു​പ്പു​ത​ല​ത്തി​ല്‍ ന​ട​ത്തി​യ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് കി​ട്ടു​ന്ന മു​റ​യ്ക്ക് അ​ച്ച​ട​ക്ക ന​ട​പ​ടി ഉ​ട​ന്‍ ഉ​ണ്ടാ​കു​മെ​ന്ന് റൂ​റ​ല്‍ എ​സ്പി കെ. ​കാ​ര്‍​ത്തി​ക് പറഞ്ഞു.

Advertisment