ആലുവയിലെ മൂന്ന് വയസുകാരന്‍റെ മരണം; അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി

ന്യൂസ് ബ്യൂറോ, കൊച്ചി
Friday, April 19, 2019

കൊച്ചി: ആലുവയിൽ ക്രൂര മർദ്ദനമേറ്റ മൂന്ന് വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ അമ്മയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ഏതാനും ദിവസങ്ങളായി അതീവ ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്ന കുട്ടി ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

സംഭവത്തില്‍ കൂടുതൽ അന്വേഷണം നടത്തുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. കുട്ടിയുടെ മാതാപിതാക്കൾ ഇവർ തന്നെയാണോ എന്നതിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് കമ്മീഷണർ പറഞ്ഞു.

അന്വേഷണത്തിനായി പൊലീസിന്‍റെ ഒരു സംഘം ജാർഖണ്ഡിലേക്കും ഒരു സംഘം ബംഗാളിലേക്കും തിരിച്ചു. ജാർഖണ്ഡ് പൊലീസുമായും ബംഗാൾ പൊലീസുമായും കൊച്ചി പൊലീസ് കമ്മീഷണർ ബന്ധപ്പെട്ടു.

റിമാൻറിലുള്ള അമ്മയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ അച്ഛനെ കൂടുതൽ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തിയേക്കും എന്നാണ് സൂചന.

×