Advertisment

മൊബൈല്‍ നഷ്ടമായെന്ന പരാതിയുമായി യുവാവ് ആലുവ മണപ്പുറത്തെ കണ്‍ട്രോള്‍ റൂമിലെത്തി: യുവാവിന്റെ വീട്ടിൽ നിന്ന് ഫോൺ കണ്ടെത്തി സൈബര്‍ സെൽ: ഫോൺ എടുക്കാൻ മറന്ന യുവാവ് സൈബർ സെല്ലിന് കൊടുത്ത പണി

New Update

ആലുവ: മൊബൈല്‍ നഷ്ടമായെന്ന പരാതിയുമായി ആലുവ മണപ്പുറത്തെ കണ്‍ട്രോള്‍ റൂമിലെത്തിയ യുവാവിന്റെ ഫോണ്‍ തൃശൂരിലെ വീട്ടില്‍ നിന്ന് കണ്ടെത്തി. പരാതിയുടെ അടിസ്ഥാനത്തില്‍ ആലുവ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഫോണ്‍ വീട്ടില്‍ നിന്ന് എടുക്കാന്‍ മറന്നതാണെന്ന് കണ്ടെത്തിയത്.

publive-image

ഫോണ്‍ തൃശൂരില്‍ നിന്ന് ആലുവയിലേക്ക് കൊണ്ടുവന്നിട്ടില്ലെന്ന് സൈബര്‍ സെല്ലാണ് കണ്ടെത്തിയത്. അപ്പോഴാണ് തനിക്ക് പറ്റിയ അമളി യുവാവും തിരിച്ചറിഞ്ഞത്.

Advertisment