Advertisment

അൽവാരോ വാസ്ക്വേസ് കേരള ബ്ലാസ്‌റ്റേഴ്‌സില്‍; ഔദ്യോഗിക പ്രഖ്യാപനമായി

New Update

publive-image

Advertisment

കൊച്ചി: സ്പാനിഷ് ഫുട്‌ബോളര്‍ അല്‍വാരോ വാസ്‌ക്വേസ് കേരള ബ്ലാസ്‌റ്റേഴ്‌സില്‍. ക്ലബ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. വാസ്‌ക്വേസ് ബ്ലാസ്‌റ്റേഴ്‌സില്‍ എത്തുമെന്ന് നേരത്തെ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഔദ്യോഗിക സ്ഥിരീകരണത്തോടെ അഭ്യൂഹങ്ങള്‍ക്ക് വിരാമമായി.

https://www.facebook.com/keralablasters/videos/615635036491232

സ്പാനിഷ് 2-ാം ഡിവിഷന്‍ ലീഗിലെ സ്‌പോര്‍ട്ടിങ് ഗിഹോണില്‍ നിന്നാണ് ഈ 30-കാരന്‍ മഞ്ഞപ്പടയുടെ ഭാഗമാകുന്നത്. ഇത്തവണത്തെ ഏറ്റവും മികച്ച സൈനിങ്ങാണ് വാസ്‌ക്വേസിന്റേത് എന്നാണ് വിലയിരുത്തല്‍. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഗോളടിച്ച് കൂട്ടാന്‍ അല്‍വാരോ വാസ്‌ക്വേസ് എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍.

alvaro vazquez
Advertisment