Advertisment

ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാൻ ബിജെപി സ്ഥാനാർത്ഥികൾക്കെതിരായി പ്രചരണം നടത്തുമെന്ന് ആം ആദ്മി സംസ്ഥാന ഭാരവാഹികൾ

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാൻ ബിജെപി സ്ഥാനാർത്ഥികൾക്കെതിരായി പ്രചരണം നടത്തുമെന്ന് ആം ആദ്മി സംസ്ഥാന ഭാരവാഹികൾ. സുപ്രീം കോടതി വിധികൾ പോലും മാനിക്കാതെ സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കുകയാണ് കേന്ദ്ര സർക്കാരെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

പണക്കൊഴുപ്പുകൊണ്ട് സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കുകയാണ് ബിജെപി. രാഷ്ട്രീയ താൽപര്യങ്ങൾക്കായി ഭരണഘടനാ സ്ഥാപനങ്ങളെ വരുതിയിലാക്കുകയാണ്. തെരഞ്ഞെടുപ്പിനെ ലക്ഷ്യം വെച്ച് വർഗ്ഗീയ ധ്രുവീകരണം നടത്തുന്നതിനൊപ്പം ചങ്ങാത്ത മുതലാളിമാർക്കായി രാജ്യത്തെ വിൽപ്പന ചരക്കാക്കി.

ഹരിത ട്രിബൂണലിനെ നോക്കുകുത്തിയാക്കി കർഷകരെ കുത്തകകൾക്ക് ഒറ്റുകൊടുത്തു ഹിറ്റലർ പാത പിന്തുടരുകയാണ് ബിജെപി നേതൃത്വം. ഇതിനെതിരായാണ് ബിജെപി സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താൻ തീരുമാനിച്ചത്. അണികൾക്ക് മനസാക്ഷി അനുസരിച്ച് വോട്ട് രേഖപ്പെടുത്താമെന്നും ഭാരവാഹികൾ പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജില്ല കോർഡിനേറ്റർ വേണുഗോപാൽ, പത്മനാഭൻ ഭാസ്കരൻ , അനന്തനാരായണ ശർമ്മ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

palakkad news
Advertisment