Advertisment

സിപിഎമ്മില്‍ രാഷ്ട്രീയ ക്രിമിനലുകളില്ല ; സുധാകരന്റെ ആരോപണത്തെ തള്ളി എ.എം ആരിഫ്

New Update

publive-image

Advertisment

ആലപ്പുഴ: സിപിഎമ്മിനുള്ളില്‍ രാഷ്ട്രീയ ക്രിമിനലുകള്‍ ഇല്ലായെന്നും, ഉണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടിക്ക് അധികാരമുണ്ടന്നും എ എം ആരിഫ്. ആലപ്പുഴ ജില്ലയില്‍ സിപിഎമ്മിലെ തര്‍ക്കത്തില്‍ മന്ത്രി ജി സുധാകരന്റെ പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു ആരിഫ്. രാഷ്ട്രീയ ക്രിമിനലുകള്‍ സിപിഎമ്മിലുണ്ടന്ന് സുധാകരന്‍ പറഞ്ഞിട്ടില്ല, എല്ലാ പാര്‍ട്ടികളിലും ഉണ്ടന്നാണ് പറഞ്ഞതെന്നും ആരിഫ് കീട്ടിച്ചേര്‍ത്തു.

മുന്‍ പേഴ്‌സണല്‍ സ്റ്റാഫിനെയും ഭാര്യയേയും അപമാനിച്ചെന്ന് പരാതിയാലാണ് തനിക്കെതിരെ രാഷ്ട്രീയ ക്രിമിനലുകള്‍ പ്രവര്‍ത്തിക്കുന്നെന്ന് സുധാകരന്റെ പരാമര്‍ശം . ഇത്തരക്കാര്‍ ആലപ്പുഴയില്‍ പിടിമുറുക്കാന്‍ ശ്രമിക്കുകയാണന്നും സുധാകരന്‍ പറഞ്ഞിരുന്നു. തനിക്കെതിരെ പല പാര്‍ട്ടികളില്‍പ്പെട്ട സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും പേഴ്‌സണല്‍ സ്റ്റാഫിനെയും ഭാര്യയേയും അവര്‍ ഉപയോഗിക്കുകയാണന്നും മന്ത്രി പറഞ്ഞു.

പേഴ്‌സണല്‍ സ്റ്റാഫംഗമായിരുന്നയാള്‍ക്കെതിരെ ഒരു നടപടിയും എടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. തനിക്കെതിരെ അവരെ ഉപയോഗിച്ചു എന്നാണ് പറഞ്ഞത്. തനിക്കെതിരെയുള്ള പരാതികള്‍ക്ക് പിന്നില്‍ ജില്ലയുടെ പല ഭാഗത്ത് നിന്നുള്ള ഗ്യാങ്ങുകളാണ്. ഇതില്‍ എല്ലാ പാര്‍ട്ടിക്കാരുമുണ്ടെന്നും അത്തരത്തില്‍ ആരെങ്കിലും പാര്‍ട്ടിയിലുണ്ടെങ്കില്‍ അത്തരക്കാരെ വെച്ചുപൊറുപ്പിക്കില്ലെന്ന് ജില്ലാ സെക്രട്ടറി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

Advertisment