Advertisment

അമല പോള്‍ ബോളിവുഡില്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

തെന്നിന്ത്യയിൽനിന്ന‌് മറ്റൊരു നടികൂടി ബോളിവുഡിലേക്ക്. അമല പോളിന്റെ ആദ്യ ഹിന്ദി ചിത്രം ഒക്ടോബർ ആദ്യവാരം ചിത്രീകരണം ആരംഭിക്കും. ഹിമാലയമാണ് സിനിമയുടെ പ്രധാന ലൊക്കേഷൻ. നരേഷ് മൽഹോത്ര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അർജുൻ റാംപാൽ ആണ് നായകൻ. ത്രില്ലർ ​​ഗണത്തിലുള്ള ചിത്രത്തിൽ മികച്ച കഥാപാത്രത്തെയാണ് സംവിധായകൻ നടിക്കായി ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

പഠനകാലത്ത് ഡൽഹിയിലായിരുന്നതിനാൽ ഹിന്ദിഭാഷ അമലയ്ക്ക് നന്നായി വഴങ്ങും. ചിത്രീകരണത്തിനു മുന്നോടിയായി അമല കൂട്ടുകാർക്കൊപ്പം ഹിമാലയ സന്ദർശനം നടത്തി. ഇടവേളകളിൽ പുസ്തകവുമായി ഹിമാലയ പർവതമേഖലകളിൽ സമയംചെലവഴിക്കുകയാണ് ഇപ്പോൾ തന്റെ ശീലമെന്ന് അമല പറയുന്നു. അടുത്ത കൂട്ടുകാർക്കൊപ്പമാണ് നടിയുടെ മലകയറ്റം.

തമിഴിൽ അമലയുടെ രാച്ചസൻ എന്ന ചിത്രം ഈ ആഴ്ച റിലീസ് ചെയ്യും. വിഷ്ണുവിശാലിന്റെ നായികയായി അധ്യാപികയുടെ വേഷമാണ് അമലയ്ക്ക്. സൈക്കോളജിക്കൽ ത്രില്ലർ ​ഗണത്തിൽപ്പെട്ട ചിത്രത്തിനായി അമല സ്വന്തമായി ഡബ്ബ് ചെയ്തിരുന്നു. അമലയുടെ 'ആടൈ' എന്ന പുതിയ ചിത്രത്തിന്റെ ആദ്യ പോസ്റ്റർ സാമൂഹ്യമാധ്യമങ്ങളിൽ ഇതിനകം ശ്രദ്ധനേടിയിട്ടുണ്ട്.

publive-image

നീലത്താമരയിലൂടെ സിനിമയിലെത്തിയ അമല പോൾ, മൈന എന്ന ചിത്രത്തിലൂടെയാണ് തെന്നിന്ത്യയിൽ ശ്രദ്ധിക്കപ്പെടുന്നത്. മലയാളത്തിൽ ബ്ലസിചിത്രം ആടുജീവിതമാണ് ഇനി വരാനിരിക്കുന്നത്.

 

amala paul Aadujeevitham Arjun Rampal bollywood Himalayas Naresh Malhotra Prithiviraj
Advertisment