Advertisment

അമലാ പോളിന്റെ പരാതിയില്‍ നൃത്താധ്യാപകനെ അറസ്റ്റ് ചെയ്തു

New Update

ചെന്നൈ: നടി അമലാ പോൾ നൽകിയ പരാതിയിൽ നൃത്ത സ്കൂൾ ഉടമസ്ഥനും അധ്യാപകനും ആയ യുവാവിനെ തമിഴ്​നാട്​ പൊലീസ് അറസ്​റ്റ്​ ചെയ്തു. കൊട്ടിവാക്കം സ്വദേശി അതിയേഷനെയാണ്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. അപമര്യാദയായി പെരുമാറിയെന്നാരോപിച്ചാണ് അതിയേഷനെതിരെ അമല പരാതി നല്‍കിയത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.

Advertisment

publive-image

അമല പോൾ ഉൾപ്പെടെ സിനിമാ പ്രവർത്തകർ ഇൗ മാസം മൂന്നിന് മലേഷ്യയിൽ സ്ത്രീ ശാക്തീകരണം വിഷയത്തിൽ മെഗാ ഷോ അവതരിപ്പിക്കുന്നുണ്ട്. മൂന്നു ദിവസമായി ഇതി​​ന്റെ പരിശീലനം ചെന്നൈയിലെ സ്​റ്റുഡിയോയിൽ നടക്കുന്നു. ഇവിടെ വെച്ച്​ അതിയേഷൻ അപമര്യാദയായി പെരുമാറിയെന്നാണു പരാതി.

ഒറ്റയ്ക്കു യാത്ര ചെയ്യുന്ന പ്രഫഷനലുകളായ സ്ത്രീകളുടെ സുരക്ഷ കൂടി കണക്കിലെടുത്താണു പരാതി നൽകിയത്. ചെന്നൈ മാമ്പലം പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണു നടി പരാതി നൽകിയത്. അതിയേഷനെ അറസ്റ്റ് ചെയ്ത പൊലീസ് പ്രാഥമിക ചോദ്യം ചെയ്യലിനു ശേഷം ജാമ്യത്തിൽ വിടുകയായിരുന്നു.

Advertisment