ലുങ്കി ഉടുത്ത് അമല പോള്‍, ഫോട്ടോ വൈറലാകുന്നു

ഫിലിം ഡസ്ക്
Tuesday, December 4, 2018

സിനിമാതിരക്കുകള്‍ക്കിടയിലും സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന താരമാണ് അമല പോള്‍. ലുങ്കി ഉടുത്ത് സ്റ്റൈലായി നില്‍ക്കുന്ന അമലാ പോളിന്റെ ഫോട്ടോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഇൻസ്റ്റാഗ്രാമില്‍ അമല പോള്‍ പോസ്റ്റ് ചെയ്‍ത ഫോട്ടോയാണ് വൈറലാകുന്നത്.

ലുങ്കി ഉടുത്ത് പുഴയ്ക്ക് സമീപം നിൽക്കുന്നതാണ് ഫോട്ടോ. ലുങ്കിയുടെ നാട്ടിലേക്ക് സ്വാഗതം. ഇവിടെ കള്ളും അപ്പവും മീൻ കറിയുമാണ് എല്ലാവരും കഴിക്കുന്നത് എന്നാണ് ഫോട്ടോയ്‍ക്ക് അമല പോള്‍ അടിക്കുറിപ്പ് എഴുതിയിരിക്കുന്നത്. അതോ അന്ത പറവൈ പോല്‍ എന്ന ചിത്രത്തിലാണ് അമല പോള്‍ ഇപ്പോള്‍ അഭിനയിക്കുന്ന്. വിനോദ് കെ ആര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

 

×