Advertisment

വിവാദ വില്‍പ്പന മനോരമയുടെ തൊഴിലെന്ന നടി അമലാ പോളിന്‍റെ പ്രസ്താവന വൈറലായി. സ്ത്രീവിരുദ്ധതയും വിലാപവും വിറ്റു കാശാക്കുന്നു. ഹാഥ്‌റസിലെ പെണ്‍കുട്ടിയെപ്പോലെ തന്നെയും നിശബ്ദയാക്കാന്‍ ശ്രമം. ഇന്‍സ്റ്റഗ്രാം പോസ്റ്റിലെ വിവാദത്തില്‍ അമലാ പോള്‍ പ്രതികരിച്ചതിങ്ങനെ !

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

കൊച്ചി: കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളായി സാമൂഹ്യമാധ്യങ്ങളിലെ ചൂടേറിയ ചര്‍ച്ചയാണ് നടി അമലാപോളിന്റെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റും പിന്നീട് നടി നടത്തിയ വിശദീകരണ വീഡിയോയും.

നേരത്തെ ഹാഥ്‌റസ് സംഭവത്തിനു പിന്നാലെ ഒരു പോസ്റ്റ് അമലാ പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരുന്നു. ഹാഥ്‌റസിലെ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിലെ നിശബ്ദതതയെക്കുറിച്ചായിരുന്നു പോസ്റ്റ്.

ആദ്യം ബലാത്സംഗം, പിന്നെ കൊലപാതകം, ഇതൊന്നും കൂടാതെ കത്തിച്ചു ചാരമാക്കി. ജാതി വ്യവസ്ഥയോ, മുഖ്യമന്ത്രി യോഗി ആദിത്യനാഥോ, യുപി പോലീസോ അല്ല നമ്മളിലെ നിശബ്ദതയാണ് ഇതിനു പിന്നിലെന്നായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം.

ഒറ്റനോട്ടത്തില്‍ ബിജെപി അനുകൂല പ്രൊഫൈലുകളിലെ ന്യായീകരണത്തോട് സാദൃശ്യം വന്നതോടെ മനോരമ ന്യൂസ് ഓണ്‍ലൈന്‍ ഇതു വാര്‍ത്തയാക്കി.

ബിജെപി അനുകൂല നിലപാട് അമല സ്വീകരിച്ചുവെന്ന വിധത്തില്‍ വാര്‍ത്ത വന്നതോടെ വലിയ പ്രതിഷേധമാണ് അമലപ്പോള്‍ ഉയര്‍ത്തിയത്. ഇതോടെയാണ് നേരത്തെത്തെ പോസ്റ്റ് വിശദീകരിച്ചും മനോരമയെ വിമര്‍ശിച്ചും അമല പുതിയ വീഡിയോ ചെയ്തത്. വിവാദ വില്‍പ്പനയാണോ മനോരമയുടെ തൊഴിലെന്നും അമല ചോദിക്കുന്നത്.

തന്റെ പോസ്റ്റന്റെ ഉദ്ദേശം മനസിലാക്കാതെ ഒരു പബ്ലിക്ക് ഫിഗറായതുകൊണ്ടു മാത്രം തന്നെ വിവാദത്തിലാക്കാനാണോ മനോരമ ശ്രമിക്കുന്നതെന്നും അമല ചോദിക്കുന്നു. ആളുകള്‍ മണ്ടന്‍മാരാണല്ലോ.

ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് നാവു പിഴുതുമാറ്റി നിശബ്ദയാക്കപ്പെട്ട പെണ്‍കുട്ടിയെ നിശബ്ദയാക്കിയതുപോലെ തന്നെയും നിശബ്ദയാക്കാനാണോ ശ്രമിക്കുന്നതെന്നും അമല പറയുന്നു.

എന്തായാലും പതിവുപോലെ മനോരമയ്‌ക്കെതിരായ ഈ പോസ്റ്റും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.

cinema
Advertisment