Advertisment

വിജയുള്ള വിവാഹ ജീവിതം ഉപേക്ഷിക്കാന്‍ കാരണം ധനുഷല്ല.... വിവാഹമോചനം തന്‍റെ മാത്രം തീരുമാനമായിരുന്നു...മറ്റൊരു വിവാഹത്തെ കുറിച്ചുള്ള വിവരങ്ങള്‍ താമസിയാതെ വെളിപ്പെടുത്തുമെന്ന് അമലപോള്‍

author-image
ഫിലിം ഡസ്ക്
New Update

സംവിധായകന്‍ വിജയുള്ള വിവാഹ ജീവിതം നടി അമല പോള്‍ ഉപേക്ഷിക്കാന്‍ കാരണം നടന്‍ ധനുഷ് ആണെന്ന തരത്തിലുള്ള ആരോപണങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍, ഈ വാര്‍ത്തയോട് പ്രതികരിക്കുകയാണ് അമല ഇപ്പോള്‍. വിവാഹമോചനത്തെ കുറിച്ച്‌ പ്രചരിക്കുന്ന കഥകള്‍ അനാവശ്യമാണെന്നും വിവാഹമോചനം തന്‍റെ മാത്രം തീരുമാനമായിരുന്നുവെന്നും അമല വ്യക്തമാക്കുന്നു.

Advertisment

publive-image

സംവിധായകന്‍ എഎല്‍ വിജയുമായുള്ള വിവാഹത്തിന് ശേഷം ധനുഷ് നിര്‍മിച്ച 'അമ്മ കണക്ക്' എന്ന ചിത്രത്തിലൂടെയാണ് അമല അഭിനയിച്ചത്. ഈ ചിത്രത്തില്‍ അഭിനയിക്കുന്നതിനുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ ധനുഷ് നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് വിവാഹ സമയത്തെ തീരുമാനം മാറ്റി അമല അഭിനയത്തിലേക്ക് തിരിച്ചെത്തിയത് എന്ന് വിജയുടെ അച്ഛന്‍ അളകപ്പന്‍ അടുത്തിടെ പറഞ്ഞത് വിവാദമായിരുന്നു.

ധനുഷ് തന്റെ അഭ്യുദയാകാംക്ഷിയാണെന്നും വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്ക് ആരും കാരണക്കാരായിട്ടില്ലെന്നും വ്യക്തമാക്കിയ അമല മറ്റൊരു വിവാഹത്തെ കുറിച്ചുള്ള വിവരങ്ങള്‍ താമസിയാതെ വെളിപ്പെടുത്തുമെന്നും ഒരു അഭിമുഖത്തില്‍ അറിയിച്ചു. പുതിയ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം തന്‍റെ ഭാവി വരനെ കുറിച്ചും വിവാഹത്തെ കുറിച്ചും പറയാമെന്നാണ് അമല പറയുന്നത്.

amalapaul response
Advertisment