Advertisment

ഇതത്ര എളുപ്പമുള്ള ജോലിയല്ല, ഇതുപോലുള്ള തീരുമാനങ്ങള്‍ക്ക് മോദിയെപ്പോലെ ചങ്കൂറ്റമുള്ള നേതാക്കള്‍ വേണമെന്ന് അമലാ പോൾ

author-image
ഫിലിം ഡസ്ക്
Updated On
New Update

ജമ്മു കാശ്മീരിന്റെ പ്രത്യേക അധികാരം നല്‍കുന്ന 370ാം ആര്‍ട്ടിക്കില്‍ റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച്‌ തെന്നിന്ത്യന്‍ സൂപ്പര്‍ നായിക അമല പോള്‍.ഇതത്ര എളുപ്പമുള്ള ജോലിയല്ല, ഇതുപോലുള്ള തീരുമാനങ്ങള്‍ക്ക് മോദിയെപ്പോലെ ചങ്കൂറ്റമുള്ള നേതാക്കള്‍ വേണം.

Advertisment

publive-image

സമാധാനമുള്ള ദിവസങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നു. എന്നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ട്വീറ്റ് പങ്കുവെച്ചാണ് അമല‌ പോള്‍ കേന്ദ്രസര്‍ക്കാരിന് പിന്തുണ നൽകിയത്.

ഏറ്റവും അനിവാര്യമായ, ആരോഗ്യകരവും പ്രതീക്ഷ നല്‍കുന്നതുമായ മാറ്റമാണിതെന്നും താരം പറയുന്നു. ജമ്മു കാശ്മീരില്‍ നിന്നും പ്രത്യേക പദവി(ആര്‍ട്ടിക്കിള്‍ 370) എടുത്ത് മാറ്റുന്ന ബില്‍ ലോക്സഭയിലും പാസായി. ഇന്നലെ രാജ്യസഭ പാസാക്കിയ ബില്ലാണ് ഇന്ന് ലോക്സഭയിലും പാസായിരിക്കുന്നത്. ഇനി ബില്ലില്‍ രാഷ്‌ട്രപതി കൂടി ഒപ്പ് വയ്ക്കുമ്ബോള്‍ അത് നിയമമാകും.

amalapaul
Advertisment