Advertisment

കെടുകാര്യസ്ഥത മറച്ചുവെക്കാന്‍ മനപൂര്‍വം കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നു, പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടു-കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് അമരീന്ദര്‍ സിങ്‌

New Update

publive-image

Advertisment

ന്യൂഡല്‍ഹി: കെടുകാര്യസ്ഥത മറച്ചുവയ്ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം മനപൂര്‍വം കള്ളങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും, പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നേതൃത്വം പരാജയപ്പെട്ടെന്നും മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്.

പഞ്ചാബ് കോണ്‍ഗ്രസിലെ 78 എംഎല്‍എമാര്‍ തന്റെ രാജി ആവശ്യപ്പെട്ട് നേതൃത്വത്തിന് കത്തെഴുതിയെന്ന രണ്‍ദീപ് സുര്‍ജെവാലയുടെ പ്രസ്താവനയില്‍ പൊരുത്തക്കേടുകളുണ്ടെന്ന് അമരീന്ദര്‍ പറഞ്ഞു. തലേദിവസം ഹരീഷ് റാവത്ത് പത്രപ്രസ്താവനയില്‍ പറഞ്ഞത്, വിഷയവുമായി ബന്ധപ്പെട്ട് 43 എം.എല്‍.എമാര്‍ ഹൈക്കമാന്‍ഡിന് കത്തെഴുതിയെന്നാണ്. അടുത്ത തവണ അവര്‍ അവകാശപ്പെടും, 117 എം.എല്‍.എമാരും എനിക്കെതിരെ കത്തെഴുതിയെന്ന്- അമരീന്ദര്‍ പറഞ്ഞു.

''ഇതാണ് പാര്‍ട്ടിയിലെ സ്ഥിതി. അവരുടെ നുണകള്‍ പോലും അവര്‍ക്ക് മര്യാദയ്ക്ക് ഏകോപിപ്പിക്കാന്‍ സാധിക്കുന്നില്ല'', അമരീന്ദര്‍ പരിഹസിച്ചു.

amarinder singh
Advertisment