Advertisment

കർഷക സമരത്തിന് പരിഹാരം കണ്ടെത്തിയാൽ സഖ്യമാകാമെന്ന് അമരീന്ദര്‍; ക്ഷണം സ്വീകരിച്ച് ബിജെപി

New Update

publive-image

Advertisment

ന്യൂഡൽഹി: കർഷക സമരത്തിന് പരിഹാരം കണ്ടെത്തിയാൽ വരുന്ന പഞ്ചാബ് തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന അമരിന്ദറിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ബിജെപി. അമരീന്ദര്‍ സിങിന്റെ പുതിയ പര്‍ട്ടിയുമായി സഖ്യത്തിന് തയ്യാറാണെന്ന് ബിജെപിയുടെ പഞ്ചാബ് ഇൻചാർജ് ദുഷ്യന്ത് ഗൗതം പറഞ്ഞു.

"രാജ്യത്തെ കുറിച്ചും ദേശസുരക്ഷയെ കുറിച്ചും കരുതലുള്ളവരുമായി സഖ്യത്തില്‍ ഏര്‍പ്പെടാന്‍ ബി.ജെ.പി എന്നും തയ്യാറായാണ്. സഖ്യത്തിനായി ഞങ്ങളുടെ വാതിലുകള്‍ തുറന്ന് കിടക്കുകയാണ്. പാര്‍ട്ടിയുടെ പാര്‍ലമെന്ററി ബോര്‍ഡ് വിഷയത്തില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കും"- ഗൗതം പറഞ്ഞു.

കഴിഞ്ഞ ദിവസമാണു പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നു പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരിന്ദർ സിങ് അറിയിച്ചത്. കര്‍ഷക സമരത്തില്‍ പരിഹാരം ഉണ്ടാക്കിയാല്‍ ബി.ജെ.പിയുമായും അകാലി ഗ്രൂപ്പുകളുമായും സഖ്യത്തിലേര്‍പ്പെടുമെന്നും ക്യാപ്റ്റനുമായി ബന്ധമുള്ള വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

amarinder singh
Advertisment