Advertisment

ആമസോണ്‍ കാടുകളിലെ തീയണയ്ക്കാന്‍ ബ്രസീല്‍ സൈന്യത്തിന്റെ സഹായത്തോടെ ശ്രമം തുടങ്ങി ; ഒരുമിനിറ്റില്‍ അര ഫുട്‌ബോള്‍ സ്റ്റേഡിയത്തിന്റെ അത്രയും അളവില്‍ തീ ആളിപ്പടരുന്നു ,  തീ അണയ്ക്കാന്‍ രംഗത്തിറങ്ങിയത് ഏകദേശം അരലക്ഷത്തോളം സൈനികര്‍ 

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

റിയോ ഡി ജനൈറോ :  ആമസോണ്‍ കാടുകളിലെ തീയണയ്ക്കാന്‍ ബ്രസീല്‍ സൈന്യത്തിന്റെ സഹായത്തോടെ ശ്രമം തുടങ്ങി. ഒരുമിനിറ്റില്‍ അര ഫുട്‌ബോള്‍ സ്റ്റേഡിയത്തിന്റെ അത്രയും അളവില്‍ തീ ആളിപ്പടരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വിമാനമാര്‍ഗം വെള്ളം പമ്പുചെയ്ത് തീയണയ്ക്കാനാണ് ശ്രമിക്കുന്നത്.

Advertisment

publive-image

തീപ്പിടിത്തം രൂക്ഷമായ ആറു ബ്രസീലിയന്‍ സംസ്ഥാനങ്ങളിലേക്ക് 44,000 സൈനികരെ അയച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ റൊണ്ടോണിയ സംസ്ഥാനത്താണ് തീയണയ്ക്കുന്നത്.

700 പേരാണ് ഇവിടേക്ക് പുറപ്പെട്ടിട്ടുള്ളത്. രണ്ട് സി-130 ഹെര്‍ക്കുലീസ് വിമാനങ്ങളിലായി 12,000 ലിറ്റര്‍ വെള്ളം ദുരന്തമേഖലയിലേക്ക് പമ്പുചെയ്യാനാണ് ശ്രമിക്കുന്നത്. നേരത്തേ വനനശീകരണം നടന്ന മേഖലകളടക്കം ഏറക്കുറെ അഗ്‌നി വിഴുങ്ങി.

മറ്റോ ഗ്രോസ്സോ സംസ്ഥാനത്തും വന്‍തോതില്‍ അഗ്‌നി ബാധയുണ്ട്. തീയണയ്ക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് അന്താരാഷ്ട്രസമൂഹം സമ്മര്‍ദംചെലുത്തുന്നുണ്ട്.

Advertisment