Advertisment

ആമസോണ്‍ മഴക്കാടുകളില്‍ അഗ്നിയുടെ താണ്ഡവം ;  ബ്രസീൽ, പാരാഗ്വെ അതിർത്തിയിൽ മാത്രം ഇതുവരെ 360 കിലോ മീറ്റർ വനം കത്തി നശിച്ചു ;  തീക്കാടുകള്‍ക്കു മുകളില്‍ വിമാന ഭീമന്മാരുടെ ജലവര്‍ഷം !

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

മസോണിനെ അഗ്നിപ്രളയത്തില്‍ നിന്നും രക്ഷിക്കാന്‍ ലോകത്തിലെ ഏറ്റവും വലിയ എയര്‍ ടാങ്കറുകളെത്തിയിരിക്കുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി അഗ്നിയുടെ താണ്ഡവമാണ് ആമസോണ്‍ മഴക്കാടുകളില്‍. ബ്രസീൽ, പാരാഗ്വെ അതിർത്തിയിൽ മാത്രം ഇതുവരെ 360 കിലോ മീറ്റർ വനം കത്തി നശിച്ചെന്നാണ് അനൗദ്യോഗിക കണക്കുകള്‍. ആമസോണിനായി വിവിധ രാജ്യങ്ങളില്‍ ആയിരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ തെരുവിലിറങ്ങിയത്.

Advertisment

publive-image

ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മോറല്‍സിന്‍റെ ആവശ്യമനുസരിച്ച് എത്തിയ  എയര്‍ ടാങ്കറുകള്‍ കാടുകള്‍ക്കുമേല്‍ മഴ പെയ്യിച്ച് പറക്കുന്നതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

വെള്ളിയാഴ്ച മുതലാണ് യുഎസിന്‍റെ സൂപ്പർ ടാങ്കറുകൾ ബൊളീവിയ - ബ്രസീല്‍ അതിര്‍ത്തിയില്‍ എത്തിയത്. 76,000 ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള ബോയിങ് 747 സൂപ്പര്‍ എയര്‍ ടാങ്കറുകള്‍ ആമസോണ്‍ മഴക്കാടുകള്‍ക്ക് മുകളില്‍ അക്ഷരാര്‍ത്ഥത്തില്‍ ജലവര്‍ഷം തന്നെയാണ് നടത്തുന്നതെന്ന് വീഡിയോകള്‍ തെളിയിക്കുന്നു.

Advertisment