Advertisment

ഓണ്‍ലൈന്‍ വ്യാപാരം ആമസോണ്‍ ഭാഗികമായി പുനരാരംഭിച്ചു

New Update

ന്യൂഡല്‍ഹി: ആമസോണ്‍ ഓണ്‍ലൈന്‍ വ്യാപാരം ഭാഗികമായി പുനരാരംഭിച്ചു. പലചരക്ക്​ സാധനങ്ങളുടെയും അത്യാവശ്യ വീട്ടുസാധനങ്ങളുടെയും ഓര്‍ഡറുകളാണ് നിലവില്‍ സ്വീകരിക്കുന്നത്​. ആമസോണ്‍ പാന്‍ട്രി സര്‍വിസ്​ എന്ന്​ പേരിട്ടിരിക്കുന്ന പുതിയ സേവന സംവിധാനത്തിലൂടെ ഇലക്​ട്രോണിക്​ ഉപകരണങ്ങള്‍ ഒന്നും തന്നെ വാങ്ങാന്‍ സാധിക്കില്ല.

Advertisment

publive-image

ബംഗളുരു, ഹൈദരാബാദ്​, പുനെ, തുടങ്ങിയ ചില പിന്‍കോഡുകളില്‍ മാത്രമേ നിലവില്‍ ആമസോണ്‍ പാന്‍ട്രി ലഭ്യമാവുകയുള്ളൂ. വൈകാതെ രാജ്യമൊട്ടാകെ വ്യാപിപ്പിക്കാനും ആമസോണ്‍ പദ്ധതിയിടുന്നുണ്ട്​. ലോക്ക്ഡൗണിന്​ മുമ്പ് ഓര്‍ഡര്‍ ചെയ്​ത്​ കാത്തിരിക്കുന്ന ഉപയോക്​താക്കളുടെ സാധനങ്ങളുടെ ഡെലിവറിക്കാണ്​ ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്ന് ആമസോണ്‍ അറിയിച്ചു.

പുതിയ ഒാര്‍ഡറുകളുടെ ഡെലിവറിക്ക്​ ഏഴ്​ മുതല്‍ 10 വരെ ദിവസങ്ങളെടുക്കുമെന്നും കമ്പനി മുന്നറിയിപ്പ്​ നല്‍കുന്നുണ്ട്​. രാജ്യമൊട്ടാകെ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ കാരണം ഡെലിവറി ബോയ്​സിന്​ സാധനങ്ങള്‍ എത്തിക്കുന്നതില്‍ നേരിടുന്ന പ്രയാസം കണക്കിലെടുത്ത്​ ഫ്ലിപ്​കാര്‍ട്ട്​, ആമസോണ്‍, മിന്ത്ര തുടങ്ങിയ ഓണ്‍ലൈന്‍ ഷോപ്പിങ് സേവനം താല്‍ക്കാലികമായി നിര്‍ത്തുകയായിരുന്നു.

AMAZONE BUSINESS RESTART
Advertisment