Advertisment

കുവൈറ്റ് അമീറിന്റെ മരണം; ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് അനുശോചിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റ് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ നിര്യാണത്തില്‍ കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് അനുശോചിച്ചു. ഇന്ത്യന്‍ സര്‍ക്കാരിനും ഇന്ത്യന്‍ ജനതയ്ക്കും വേണ്ടി അനുശോചനം അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു.

മഹാനായ നേതാവും, രാഷ്ട്രതന്ത്രജ്ഞനും എല്ലാറ്റിനുമുപരിയായി ഒരു മനുഷ്യസ്‌നേഹിയുമായിരുന്നു കുവൈറ്റ് അമീറെന്ന് അദ്ദേഹം പറഞ്ഞു. അറിവിന്റെയും യുക്തിയുടെയും ശബ്ദമായിരുന്നു കുവൈറ്റ് അമീറെന്നും ഇന്ത്യന്‍ സ്ഥാനപതി വ്യക്തമാക്കി.

ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന് അമീര്‍ വഹിച്ച പങ്ക് വളരെ വലുതാണ്. അമീറിന്റെ മഹത്വത്തെ ഇന്ത്യന്‍ ജനത സ്‌നേപൂര്‍വം സ്മരിക്കും.

കുവൈറ്റിലെ ഇന്ത്യന്‍ ജനതയ്ക്ക് അമീര്‍ നല്‍കിയ കരുതലും വാത്സല്യവും എന്നും സ്മരിക്കപ്പെടും. അദ്ദേഹത്തിന്റെ ആത്മാവിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നതായും സിബി ജോര്‍ജ് പറഞ്ഞു.

Advertisment