Advertisment

ഈദുല്‍ ഫിത്വര്‍ ആശംസകള്‍ നേര്‍ന്ന് കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: ഈദുല്‍ ഫിത്വര്‍ ആശംസകള്‍ നേര്‍ന്ന് കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്. കുവൈറ്റ് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമദ് അല്‍ ജാബര്‍ അല്‍ സബാഹ്, കിരീടവകാശി ഷെയ്ഖ് മിഷാല്‍ അല്‍ അഹമദ് അല്‍ ജാബര്‍ എല്‍ സബാഹ്, കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ്, കുവൈറ്റ് ഭരണകൂടം, കുവൈറ്റ് ജനത എന്നിവര്‍ക്ക് കുവൈറ്റിലെ ഇന്ത്യന്‍ സമൂഹത്തെ പ്രതിനിധീകരിച്ച് സ്ഥാനപതി ഈദുല്‍ ഫിത്വര്‍ ആശംസകള്‍ നേര്‍ന്നു.

സമാധാനത്തിനും ഒത്തൊരുമയ്ക്കും വേണ്ടി ഈ നിമിഷത്തില്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ കൊവിഡ് വ്യാപനത്തെക്കുറിച്ചും അദ്ദേഹം സന്ദേശത്തില്‍ പരാമര്‍ശിച്ചു.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാണെന്നും വരും ദിവസങ്ങളില്‍ ഈ പ്രതിസന്ധിഘട്ടത്തെ തരണം ചെയ്യാനാകുമെന്ന് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കുറിച്ചു.

പ്രതിസന്ധിഘട്ടത്തില്‍ പിന്തുണച്ച കുവൈറ്റിന് സിബി ജോര്‍ജ് നന്ദിയറിയിച്ചു. ആരോഗ്യപ്രവര്‍ത്തകരുടെ ത്യാഗത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുന്ന വേളയില്‍ കൊവിഡ് മഹാമാരി മൂലം പ്രതിസന്ധി അനുഭവിക്കുന്നവരെ ഓര്‍ക്കാമെന്നും, ആരോഗ്യകരമായ ഭാവിക്കുവേണ്ടി പ്രാര്‍ത്ഥിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment